ബെംഗളൂരു: മൈസൂരു ദേശീയപാതയിലെ മടിക്കേരിയിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 4 യുവാക്കൾ മരിച്ചു. കുടകിലെ ഗൊണികൊപ്പാൾ സ്വദേശികളായ നിഷാദ്, റിഷാൻ, റാഷിബ് എന്നിവരാണ് മരിച്ചത്. മരിച്ച നാലാമത്തെ ആളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.
ഉള്ളാലിൽ നിന്നു ഗൊണിക്കൊപ്പാളിലേക്കു മടങ്ങുന്നതിനിടെയാണ് മടിക്കേരിയിലെ കൊയനാട് വച്ചു അപകടമുണ്ടായത്. മൃതദേഹങ്ങൾ സുള്ള്യ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. അപകട കാരണം കണ്ടെത്താൻ കുടക് പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് ആരംഭിച്ചു.
SUMMARY: Four Youths Killed in Tragic Car-Lorry Crash Near Madikkeri.