കണ്ണൂര്‍: മാലിന്യ പ്രശ്‌നത്തെച്ചൊല്ലിയുള്ള പ്രതിഷേധത്തില്‍ കൂത്തുപറമ്പ് എംഎല്‍എ കെ പി മോഹനനെ കയ്യേറ്റം ചെയ്ത് നാട്ടുകാര്‍. അങ്കണവാടി ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു എംഎല്‍എ. കരിയാട് തണല്‍ ഡയാലിസിസ് കേന്ദ്രവുമായി ബന്ധപ്പെട്ട മാലിന്യ പ്രശ്‌നത്തിലെ പ്രതിഷേധമാണ് കയ്യേറ്റത്തില്‍ കലാശിച്ചത്. മാസങ്ങളായി നാട്ടുകാർ പ്രതിഷേധത്തിലായിരുന്നു. ഡയാലിസിസ് സെന്ററിലെ മാലിന്യങ്ങൾ പുറത്തേക്ക് ഒഴുക്കുന്നു എന്ന പ്രശ്നം ഉന്നയിച്ചുകൊണ്ടായിരുന്നു ഇവരുടെ പ്രതിഷേധം.
സംഭവത്തിൽ കണ്ടാലറിയാവുന്ന 25 പേർക്കെതിരെ ചൊക്ലി പോലീസ് സ്വമേധയാ കേസ് എടുത്തിട്ടുണ്ട്.
SUMMARY: Garbage problem; Locals publicly assault MLA KP Mohanan