കൊച്ചി: ആഗോള അയ്യപ്പ സംഗമം നടത്താമെന്ന് ഹൈക്കോടതി. ഇതിനെതിരായ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. സാധരണ അയ്യപ്പ ഭക്തരുടെ അവകാശങ്ങള്‍ ഉറപ്പാക്കണമെന്നും ശബരിമലയുടെ പവിത്രതയെ ബാധിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു.
ഉപാധികളോടെയാണ് ആഗോള അയ്യപ്പസംഗമത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ഇത് വനമേഖലയാണ്, പരിസ്ഥിതിക്കോ വനമേഖലയ്‌ക്കോ ഹാനികരമായതൊന്നും നടത്തരുതെന്നും കോടതി നിര്‍ദേശിച്ചു. സുതാര്യമായ സാമ്പത്തിക അക്കൗണ്ട് സൂക്ഷിക്കണമെന്നും പ്രതിനിധികള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കരുതെന്നും കോടതി പറഞ്ഞു.
SUMMARY: Global Ayyappa gathering; Permission granted with conditions