തിരുവനന്തപുരം: സംസ്ഥാനത്ത് പിടിതരാതെ ഓടി സ്വർണവില. 2440 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് കുത്തനെ വർധിച്ചത്. 97360 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്. ചരിത്രത്തിൽ ആദ്യമായാണ് പവന് 97000 രൂപ കടക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 305 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. 12170 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില.
സ്വർണവിലയിലെ ഈ കുതിപ്പിന് പ്രധാന കാരണം ആഗോള സാഹചര്യങ്ങളാണ്. സെൻട്രൽ ബാങ്കുകൾ വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതും അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ സാമ്പത്തിക തീരുമാനങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്.
SUMMARY: Gold surges again; Pawan crosses 97,000;