കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ ആറ് മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മൂമ്മയെ അറസ്റ്റ് ചെയ്തു. ഇന്നലെയാണ് കുഞ്ഞിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ആന്റണി -റൂത്ത് ദമ്പതികളുടെ മകളായ ഡല്‍ന മരിയ സാറയാണ് കൊല്ലപ്പെട്ടത്.
പിന്നീട് നടത്തിയ നിലയിലാണ് അമ്മൂമ്മയാണ് കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയത്. കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെത്തിയിരുന്നു. സംഭവം നടക്കുന്ന സമയത്ത് കുഞ്ഞിന്‍റെ അമ്മയും അച്ഛനും വീട്ടിലുണ്ടായിരുന്നു. ബുധനാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം.
കറുക്കുറ്റിയിലെ വീട്ടില്‍ അമ്മൂമ്മയുടെ കൂടെ കുഞ്ഞിനെ കിടത്തിയതായിരുന്നു. തിരിച്ച് അമ്മ എത്തിയപ്പോഴാണ് കുഞ്ഞിനെ ചോരയൊലിക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമ്മൂമ്മക്ക് മാനസിക വിഭ്രാന്തിയുണ്ടെന്നാണ് പോലീസ് പറയുന്നത്.
SUMMARY: Grandmother arrested for murder of six-month-old baby













