ബെംഗളൂരു: ജിഎസ്ടി നോട്ടീസിനെതിരേ ചെറുകിടവ്യാപാരികൾ നടത്താനിരുന്ന കടയടപ്പുസമരം പിന്‍വലിച്ചു. ബുധനാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യാപാരിസംഘടനകളുടെ പ്രതിനിധികളുടെ ചർച്ചയിലാണ് ധാരണയിലെത്തിയത്. വെള്ളിയാഴ്ച സംസ്ഥാനവ്യാപകമായി കടയടപ്പ് സമരം നടത്താനായിരുന്നു വ്യാപാരികളുടെ തീരുമാനം.
പച്ചക്കറി, പലചരക്ക് വ്യാപാരികൾക്ക് ജിഎസ്ടി അടയ്ക്കുന്നതിന് നോട്ടീസ് ലഭിച്ചതാണ് പ്രതിഷേധത്തിന് കാരണം. യുപിഐ മുഖേന പണം സ്വീകരിക്കുന്നതാണ് നോട്ടീസിന് കാരണമെന്ന് പ്രചരിക്കുകയും ചെയ്തു. ഇതോടെയാണ് ബേക്കറികടകളും പെട്ടികടകളും ഉന്തുവണ്ടിക്കാരും അടക്കമുള്ള വ്യാപാരികൾ പ്രതിഷേധവുമായി എത്തിയത്. കേന്ദ്രത്തിന്റെ മാനദണ്ഡം അനുസരിച്ചാണ് വാണിജ്യനികുതി വകുപ്പ് നോട്ടീസ് നൽകിയതെന്ന് മുഖ്യമന്ത്രി യോഗത്തിനു ശേഷം വിശദീകരിച്ചു. കഴിഞ്ഞ രണ്ടരവർഷത്തിനിടെ 18,000 നോട്ടീസ് മാത്രമാണ് പുറപ്പെടുവിച്ചത്. തെറ്റായ കണക്കുകളുടെ അടിസ്ഥാനത്തിൽ നികുതികുടിശ്ശിക അടയ്ക്കാൻ നോട്ടീസ് നൽകിയിട്ടുണ്ടെങ്കിൽ തിരുത്തും. വാർഷിക വിറ്റുവരവ് 40 ലക്ഷം രൂപയിൽ കൂടുതലുള്ള കടകൾ മാത്രം ജിഎസ്ടി രജിസ്‌ട്രേഷൻ നടത്തിയാൽമതി. പാൽ, പച്ചക്കറി, മത്സ്യം തുടങ്ങിയവ വിൽക്കുന്നവർക്ക് നോട്ടീസ് നൽകിയിട്ടുണ്ടെങ്കിൽ പിൻവലിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Chief Minister Shri @siddaramaiah held a meeting with representatives of trade unions today regarding the recent GST notices issued to small businesses, and later addressed the media to clarify the issue and share the government’s stance.
• Representatives from various trade… pic.twitter.com/I3bqBe7cAy
— CM of Karnataka (@CMofKarnataka) July 23, 2025
SUMMARY: GST Notice: Small traders’ strike called off