ഗ്യാനേഷ് കുമാറിന്‍റെ രാജി; പത്ത് പ്രതിപക്ഷ എംപിമാര്‍ക്ക് രാഷ്ട്രപതിയെ കാണാൻ അനുമതി

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഇന്ത്യ സഖ്യ എം.പിമാർക്ക് രാഷ്ട്രപതി ദ്രൗപദി മുർമു കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കി. ഇന്ന് രാത്രി 8 മണിക്ക് രാഷ്ട്രപതി ഭവനില്‍ വെച്ചാണ് കൂടിക്കാഴ്ച നടക്കുക. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയടങ്ങുന്ന 10 അംഗ ജനപ്രതിനിധികളുടെ സംഘത്തിനാണ് രാഷ്ട്രപതി അനുമതി നല്‍കിയിട്ടുള്ളത്.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കുനാല്‍ ഘോഷാണ് വിവരങ്ങള്‍ എക്‌സിലൂടെ പുറത്തുവിട്ടത്. ഒന്നിലധികം തവണ കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിട്ടും അനുമതി ലഭിക്കാത്തതിനെ തുടർന്ന് ഇന്ന് ഉച്ചയ്ക്ക് ശേഷം പാർലമെന്റ് സെൻട്രല്‍ ഹാളില്‍ ഒത്തുചേർന്ന് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച്‌ നടത്താൻ ഇന്ത്യ സഖ്യം പദ്ധതിയിട്ടിരുന്നു. ഇതിനിടയിലാണ് വൈകിയാണെങ്കിലും കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചുകൊണ്ട് അറിയിപ്പ് വന്നത്.

എന്നാല്‍, ദിവസം മുഴുവൻ നീട്ടിക്കൊണ്ടുപോയി ഒടുവില്‍ രാത്രി 8 മണിക്ക് സമയം നല്‍കിയത് പ്രതിഷേധത്തിന് ലഭിക്കുന്ന ജനശ്രദ്ധ കുറയ്ക്കാനാണോ എന്ന് കുനാല്‍ ഘോഷ് കുറ്റപ്പെടുത്തി. ഡല്‍ഹിയിലേക്കുള്ള കൊല്‍ക്കത്ത-ഡല്‍ഹി രാജ്ധാനി എക്‌സ്പ്രസ് റദ്ദാക്കിയതായും, മറ്റ് പല ട്രെയിനുകളും വൈകിയോടുന്നതായും പരാതികള്‍ ഉയർന്നിട്ടുണ്ട്. കൂടാതെ ഡല്‍ഹിയിലെ പ്രധാന മെട്രോ സ്റ്റേഷനുകളുടെ പ്രവേശന കവാടങ്ങള്‍ അടച്ചിട്ട നടപടിയെയും പ്രതിപക്ഷം വിമർശിച്ചു.

ചീഫ് ഇലക്ഷൻ കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ആദ്യദിനം തിരഞ്ഞെടുപ്പ് കമ്മീഷനിലേക്കും, ഒക്ടോബർ 7-ന് ജന്തർ മന്ദിറിലേക്കും പ്രതിപക്ഷം മാർച്ച്‌ നടത്തിയിരുന്നു. തുടർന്ന് രാജ്ഘട്ടിലെത്തി ഒന്നിച്ചു പ്രാർത്ഥിക്കുകയും സമാധാന ധർണയിരിക്കുകയും ചെയ്തിരുന്നു. തുടർച്ചയായ നാലാം ദിവസമാണ് ഡല്‍ഹി പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്ക് വേദിയാകുന്നത്.

SUMMARY: Gyanesh Kumar’s resignation; ten opposition MPs granted permission to meet the President

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കാല്‍ച്ചങ്ങലകള്‍ പൂട്ടി ബന്ധിച്ച നിലയില്‍ നവദമ്പതികളുടെ മൃതദേഹം പുഴയില്‍

മുംബൈ: മഹാരാഷ്ട്രയിലെ ധുലെ ജില്ലയില്‍ നവദമ്പതികളുടെ മൃതദേഹം നദിയില്‍ നിന്ന് കണ്ടെത്തി....

‘ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തരുത്, മെട്രോ സ്റ്റേഷനുകള്‍ അടച്ചിടരുത്’; ഇടപെട്ട് സുപ്രിംകോടതി

ഡല്‍ഹി: രാജ്യതലസ്ഥാനത്ത് പൊതുജനങ്ങളെ നിയന്ത്രിക്കരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം. മെട്രോ സ്‌റ്റേഷനുകള്‍ പൂര്‍ണമായും...

വനിതാ അണ്ടര്‍ 19 ചാമ്പ്യൻഷിപ്പില്‍ മുംബൈയെ തകര്‍ത്ത് കേരളം

റോപ്പർ: ദേശീയ വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പില്‍ കരുത്തരായ മുംബൈയെ തോല്‍പിച്ച്‌...

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ആക്രമണം; മൂന്ന് സൗദി പൗരന്മാര്‍ കൊല്ലപ്പെട്ടു

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്...

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്‌ക്ക്

സ്ററോക്കോം: അന്താരാഷ്ട്ര നിയമങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ലോകമെമ്പാടും സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുമായി വിലമതിക്കാനാവാത്ത സംഭാവനകള്‍...

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം: തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ തുടരന്വേഷണം നടത്താൻ സിബിഐക്ക് നിർദേശം. രണ്ട്...

ജീവനപഹരിച്ച അശ്രദ്ധ: സിഗ്നലിൽ കാത്തുനിന്ന യുവാക്കളുടെ ദാരുണ മരണത്തിൽ കെഎസ്ആർടിസി ഡ്രൈവർക്ക് മൂന്ന് വർഷം തടവ്

കൊച്ചി: സ്കൂട്ടർ യാത്രികർ കെ.എസ്.ആർ.ടി.സി ബസിടിച്ച് മരിച്ച സംഭവത്തിൽ ഡ്രൈവർക്ക് മൂന്ന്...

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം

ടെല്‍ അവീവ്: ടെല്‍അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാനുള്ള ശ്രമം...

Related Articles

Popular Categories