Categories: NATIONALTOP NEWS

ഓട്ടമത്സരത്തിന് പരിശീലിക്കുന്നതിനിടെ ഹൃദയാഘാതം; 14കാരന് ദാരുണാന്ത്യം

ന്യൂഡല്‍ഹി: ഓട്ടമത്സരത്തിന് പരിശീലിക്കുന്നതിനിടെ 14കാരൻ ഹൃദയാഘാതം മൂലം മരിച്ചു. മോഹിത് ചൗധരിയാണ് സ്കൂളിലെ ഓട്ടമത്സരത്തിന് പരിശീലിക്കുന്നതിനിടെ മരിച്ചത്. യു.പിയിലെ അലിഗഢ് ജില്ലയിലെ സിരൗളി ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്. രണ്ട് റൗണ്ട് കൂട്ടുകാരോടൊപ്പം ഓടിയ മോഹിത് ചൗധരി കുഴഞ്ഞു വീഴുകയായിരുന്നു.

ഉടൻ തന്നെ മോഹിത്തിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എത്തുമ്പോഴേക്കും മോഹിത് ചൗധരി മരിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഡിസംബർ ഏഴിന് സ്കൂളില്‍ നടക്കുന്ന കായിക മത്സരത്തിന് വേണ്ടിയാണ് മോഹിത് പരിശീലനത്തിന് ഇറങ്ങിയത്. ഈ വർഷം ആഗസ്റ്റിലാണ് റോഡപകടത്തില്‍ മോഹിത്തിന്റെ പിതാവ് മരിച്ചത്.

TAGS : LATEST NEWS
SUMMARY : A heart attack while training for a race; A tragic end for the 14-year-old

Savre Digital

Recent Posts

പാതയിലെ നവീകരണ പ്രവൃത്തികള്‍; എറണാകുളം വന്ദേഭാരത് ജൂലൈ 7ന് സേലം വഴി

ബെംഗളൂരു: കന്റോൺമെന്റിനും  വൈറ്റ്ഫീൽഡിനും ഇടയില്‍ നടക്കുന്ന  നവീകരണ പ്രവൃത്തികളുടെ ഭാഗമായി എറണാകുളം ജംക്‌ഷൻ –കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് (26652)…

5 minutes ago

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; 19കാരൻ അറസ്റ്റില്‍

കോഴിക്കോട്: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കുകയും ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ കയ്യൊഴിയുകയും ചെയ്ത സംഭവത്തില്‍ പത്തൊമ്പതുകാരനായ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി…

7 minutes ago

കാട്ടാന ആക്രമണത്തിൽ രണ്ടുപേർക്ക് പരുക്ക്

ബെംഗളൂരു: കാട്ടാന ആക്രമണത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു. എച്ച്.ഡി. കോട്ടെ താലൂക്കിലെ ഹമ്പപുര ഗ്രാമത്തിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഹമ്പപുരയിലെ സിദ്ധഗൗഡ,…

12 minutes ago

യുഎസിൽ അത്താഴവിരുന്നിനിടെ വെടിയൊച്ച; പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ്

വാഷിങ്ടൺ: വൈറ്റ്ഹൗസിലെ മാധ്യമപ്രവർത്തകരുടെ അസോസിയേഷൻ ഒരുക്കിയ അത്താഴ വിരുന്നിനിടെ വെടിവെപ്പ് നടന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍. വാഷിംഗ്ടണിലെ ഹിൽട്ടൺ ഹോട്ടലിലാണ്…

40 minutes ago

വെടിക്കെട്ടില്ല, ആർഭാടമില്ല, ചടങ്ങുകൾ മാത്രം; ഇന്ന് തൃശ്ശൂർ പൂരം

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങളില്ലാതെ ഇന്ന് തൃശൂർ പൂരം. സാമ്പിള്‍ വെടിക്കെട്ട്, പ്രധാന വെടിക്കെട്ട്, പകല്‍ വെടിക്കെട്ട് എന്നിവ…

57 minutes ago

വൈറ്റ്ഹൗസില്‍ അത്താഴ വിരുന്നിനിടെ വെടിയൊച്ച; ട്രംപിനെ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു

വാഷിങ്ടണ്‍: വൈറ്റ് ഹൗസില്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്ത അത്താഴ വിരുന്നിനിടെ വെടിയൊച്ച. മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള വിരുന്നിലായിരുന്നു…

2 hours ago