ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത രണ്ടുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. കൂടിയതും കുറഞ്ഞതുമായ താപനില യഥാക്രമം 29 ഡിഗ്രി സെൽഷ്യസിനും 20 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. ഉത്തര കന്നഡ, ഉഡുപ്പി, ദക്ഷിണ കന്നഡ, ബീദർ, കലബുറഗി, യാദ്ഗിർ, റായ്ച്ചൂർ, വിജയപുര, ശിവമോഗ ജില്ലകളിൽ വെള്ളിയാഴ്ച വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി ഐഎംഡി ഉദ്യോഗസ്ഥർ അറിയിച്ചു.
ചൊവ്വാഴ്ച ബെംഗളൂരു നഗരത്തിലും എച്ച്എഎൽ വിമാനത്താവളത്തിലും യഥാക്രമം 3 മില്ലീമീറ്ററും 0.1 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി. ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, രാമനഗര, കോലാർ, ചിക്കബെല്ലാപുര, മാണ്ഡ്യ, മൈസൂരു, ചാമരാജനഗർ, കുടക്, തുമകുരു, ഹാസൻ, ചിത്രദുർഗ, ദാവൻഗരെ, ചിക്കമഗളൂരു, ശിവമോഗ എന്നിവിടങ്ങളിൽ ബുധനാഴ്ച സാമാന്യം വ്യാപകമായ മഴയും വ്യാഴാഴ്ച മുതൽ തിങ്കൾ വരെ അതിശക്തമായ മഴയും ലഭിക്കുമെന്ന് ഐഎംഡി പ്രവചിച്ചു.
TAGS: BENGALURU UPDATES| RAIN UPDATES
SUMMARY: Heavy rain predicted in bengaluru for next two days
ഗുരുഗ്രാം: ലൈംഗിക ശേഷി വർധിപ്പിക്കുന്ന മരുന്നിന്റെ ഓവർഡോസ് കാരണം 29-കാരൻ മരിച്ചതായി റിപ്പോർട്ട്. നാഗ്പുർ സ്വദേശിയായ രോഹിത് ലാലാണ് മരിച്ചത്.…
കൊച്ചി: എറണാകുളം പുല്ലേപ്പടിയില്‍ തീപിടുത്തം. ആക്രികടയ്ക്കാണ് തീ പിടിച്ചത്. പുല്ലേപ്പടി പാലത്തിന് സമീപമാണ് തീപിടുത്തം. മാലിന്യ കൂമ്പാരത്തിൽനിന്നാണ് തീപടർന്നതെന്നാണ് സൂചന.…
കമ്പം: കമ്പം കാട്ടുപള്ളിവാസലില്‍ പടക്കനിര്‍മ്മാണശാലയ്ക്ക് തീപിടിച്ച് അപകടം. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. സൂര്യ, ദീന ദയാലന്‍ എന്നിവരാണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴസാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . ഇന്ന് മുതൽ അടുത്ത നാല് ദിവസങ്ങളിൽ…
കോട്ടയം: കോട്ടയം പെരുവ ഇലഞ്ഞി റോഡില്‍ ഓടിക്കൊണ്ടിരുന്ന മാരുതി വാൻ തീപിടിച്ചു കത്തിനശിച്ചു. പെരുമ്പടവം സ്വദേശി കിഴക്കേപറമ്പില്‍ മോഹന്‍ദാസിന്റെ വാഹനമാണു…
പത്തനംതിട്ട: കവി കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബിജെപി നേതാക്കള്‍. പത്തനംതിട്ടയില്‍ നെല്ലിക്കല്‍ മുരളീധരൻ ഫൗണ്ടേഷന്റെ അവാർഡ് ദാന ചടങ്ങനിടയിലാണ്…