കൊച്ചി: കെ സ്മാർട്ട് സേവനങ്ങള്‍ക്ക് ഏകീകൃത നിരക്ക് ഏർപ്പെടുത്തിയ സർക്കാർ നടപടി ചോദ്യംചെയ്ത് അക്ഷയ സംരംഭകർ സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി. അക്ഷയ കേന്ദ്രങ്ങള്‍ ബിസിനസ് കേന്ദ്രങ്ങളല്ലെന്നും, ലാഭം ലക്ഷ്യമിട്ട് പ്രവർത്തിക്കാനാവില്ലെന്നും ജസ്റ്റിസ് എൻ.നഗരേഷ് വ്യക്തമാക്കി. സർക്കാരുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് അക്ഷയ കേന്ദ്രങ്ങള്‍ പ്രവർത്തിക്കുന്നത്.
അക്ഷയ കേന്ദ്രങ്ങളുടെ ലക്ഷ്യം സേവനമാണെന്നും സർക്കാർ സേവനങ്ങള്‍ പൊതു ജനങ്ങളുമായി ബന്ധിപ്പിക്കാനുള്ളതാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍, സർക്കാർ ഉത്തരവ് അക്ഷയ സംരംഭകർ അംഗീകരിക്കണമെന്നും കോടതി പറഞ്ഞു. ഓഗസ്റ്റ് ആറിനാണ് സേവന നിരക്ക് ഏകീകരിച്ച് സർക്കാർ ഉത്തരവിറക്കിയത്. എന്നാല്‍ 2018ലെ നിരക്കിനേക്കാള്‍ കുറവാണ് നിലവിലെ നിരക്കെന്ന് ചൂണ്ടിക്കാണിച്ചാണ് സംരംഭകർ ഹൈക്കോടതിയെ സമീപിച്ചത്.
SUMMARY: High Court says owners have no right to charge service charges at Akshaya centers