വയനാട്: വയനാട് തുരങ്കപാത നിർമാണം സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി ഹർജി നല്‍കിയിരുന്നു. ഈ ഹർജി ഹൈക്കോടതി തള്ളി. വയനാട് തുരങ്കപാത നിർമാണം തുടരാമെന്ന് ഹൈക്കോടതി. പരിസ്ഥിതിക വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പൊതുതാല്പര്യ ഹർജി നല്‍കിയത്. അതേസമയം വിധിപ്രസ്താവത്തിന് മുൻപായി സുപ്രധാന നിരീക്ഷണങ്ങളും കോടതി നടത്തി.
ശാസ്ത്രീയ കാര്യങ്ങളില്‍ കോടതി ഇടപെടാത്തത് നിയന്ത്രണ അതോറിറ്റികളുടെയും സംസ്ഥാന സർക്കാരിന്റെയും ഉത്തരവാദിത്തം വർധിപ്പിക്കുന്നു. ജനങ്ങളുടെ സുരക്ഷയ്ക്ക് മുൻഗണന നല്‍കിക്കൊണ്ട് പദ്ധതി നടപ്പിലാക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്ന് കോടതി നിർദേശിച്ചു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2,134 കോടി രൂപ ചെലവഴിച്ചാണ് പാത നിർമാണം.
ഭോപ്പാല്‍ ആസ്‌ഥാനമായ ദിലിപ് ബില്‍ഡ്കോണ്‍, കൊല്‍ക്കത്ത അസ്‌ഥാനമായ റോയല്‍ ഇൻഫ്രാസ്ട്രക്ചർ എന്നീ കമ്പനികളാണ് കരാർ ഏറ്റെടുത്തത്. മല തുരന്നുള്ള നിർമ്മാണം നാലുവർഷം കൊണ്ട് പൂർത്തിയാകും. എട്ട് കിലോമീറ്ററും 73 മീറ്ററുമാണ് നീളം. വയനാട്ടിലേക്കുള്ള യാത്രാ സമയം ഒന്നര മണിക്കൂർ ആയി കുറയും.
SUMMARY: High Court rejects plea to stop construction of Wayanad tunnel














