കൊച്ചി: കൊച്ചിയില്‍ അശ്രദ്ധമായി കുതിര സവാരി നടത്തിയതിനിടെ അപകടം. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ചേരാനല്ലൂർ പ്രദേശത്ത് കണ്ടെയ്നർ റോഡില്‍ നിന്നും മഞ്ഞുമ്മല്‍ ഭാഗത്തേക്ക് പ്രവേശിക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. എതിര്‍ദിശയില്‍ നിന്ന് വന്ന കാറില്‍ തട്ടി സാരമായി പരിക്കേറ്റ കുതിര പിന്നീട് ചത്തു.
റിഫ്ലക്ടർ പോലുമില്ലാതെ നിയമലംഘിച്ചാണ് ഇയാള്‍ രാത്രി കുതിര സവാരി നടത്തിയത്. അപകടത്തില്‍ കാറിൻ്റെ ചില്ല് തകരുകയും കാർ ഡ്രൈവർക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കുതിരയെ ഓടിച്ചിരുന്ന ആള്‍ക്കും നിലത്ത് വീണ് പരുക്കേറ്റു. കാർ ഓടിച്ചിരുന്നയാള്‍ നല്‍കിയ പരാതിയില്‍ കുതിരയുടെ ഉടമ കൊച്ചി സ്വദേശി ഫത്തഹുദിനെതിരെ പോലീസ് കേസെടുത്തു.
SUMMARY: Horse injured in careless horse riding accident dies