ബെംഗളൂരു: മൊബൈല്‍ ഫോണ്‍ റീചാർജ് ചെയ്യാന്‍ ഭര്‍ത്താവ് തയ്യാറാകാത്തതിനെ തുടര്‍ന്നുണ്ടായ തർക്കത്തിന് പിന്നാലെ യുവതി വീടിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി. ബെംഗളൂരു കെങ്കേരിയില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശി ശിഖാദേവിയാണ് (28) വീടിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയത്.
ഭര്‍ത്താവ് സന്ദീപ് കുമാര്‍ ഫോണ്‍ റീചാർജ് ചെയ്യാത്തതിന്റെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ശിഖാദേവി ഫോണ്‍ വലിച്ചെറിഞ്ഞശേഷം വീടിൻ്റെ മുകളിൽ പോയി അവിടെ നിന്ന് ചാടുകയായിരുന്നു. ശിഖാദേവിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആറുവര്‍ഷം മുന്‍പായിരുന്നു ശിഖാദേവിയുടെയും ബെംഗളൂരുവില്‍ ജോലിചെയ്യുന്ന സന്ദീപിൻ്റെയും വിവാഹം. രണ്ടുവര്‍ഷം മുന്‍പാണ് ശിഖാദേവിയും രണ്ടുവയസ്സുകാരനായ മകനും ബെംഗളൂരുവില്‍ സന്ദീപിനൊപ്പം താമസമാരംഭിച്ചത്. മരണത്തില്‍ സംശയമില്ലെന്ന് ശിഖാദേവിയുടെ കുടുംബം അറിയിച്ചതായി പൊലീസ് പറഞ്ഞു.
SUMMARY: Husband didn’t recharge his mobile phone; wife jumped to her death from the roof of the house