ഹൈദരാബാദ് പ്ലേ ഓഫില്‍; ചെന്നൈക്കെതിരെ അഞ്ച് വിക്കറ്റ് ജയം, ഇഷാൻ കിഷന് അർധ സെഞ്ച്വറി

ചെന്നൈ: ചെപ്പോക്കില്‍ വെച്ച് നടന്ന ഐപിഎല്ലിലെ നിര്‍ണായകമായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വിജയം. അഞ്ച് വിക്കറ്റുകള്‍ക്കാണ് ഹൈദരാബാദിന്റെ വിജയം. മത്സരം അവസാനിക്കാന്‍ ആറ് പന്തുകള്‍ ശേഷിക്കെ 181 എന്ന വിജയ ലക്ഷ്യം ഹൈദരാബാദ് മറികടന്നു. ഇതോടെ 16 പോയിന്റുമായി ഹൈദരാബാദ് പ്ലേഓഫിലെത്തി.

സ്കോര്‍: ചെന്നൈ 20 ഓവറില്‍ 180-7, ഹൈദരാബാദ് 19 ഓവറില്‍ 181-5.

തുടക്കം പതറിയെങ്കിലും ഇഷാന്‍ കിഷന്‍ നേടിയ അര്‍ധ സെഞ്ച്വറിയാണ് ഹൈദരാബാദിന് കരുത്തായത്. 47 പന്തില്‍ 70 റണ്‍സ് ആണ് ഹൈദരാബാദ് എടുത്തത്. ഹെന്റിച്ച് ക്ലാസന്‍ 26 പന്തില്‍ 47 റണ്‍സെടുത്തതും ഹൈദരാബാദിന് മുന്നോട്ടുള്ള ബാറ്റിങ്ങില്‍ കരുത്തായി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് ആണ് നേടിയത്. 27 പന്തില്‍ 44 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. കാര്‍ത്തിക്ക് ശര്‍മ 19 പന്തില്‍ 32 റണ്‍സെടുത്തു. ഓപ്പണറായി ഇറങ്ങിയ സഞ്ജു 13 പന്തില്‍ 27 റണ്‍സെടുത്ത് പുറത്തായി. ടീമിൽ ആര്‍ക്കും അര്‍ധ സെഞ്ച്വറി നേടാനായില്ല.

ഹൈദരാബാദിനായി പാറ്റ് കമിന്‍സ് നാല് ഓവറില്‍ 28 റണ്‍സിന് 3 വിക്കറ്റെടുത്തു. സാക്കിബ് ഹുസൈന്‍ രണ്ട് വിക്കറ്റുമെടുത്തു. ഈ സീസണിലെ അവസാന ഹോം മത്സരമായതിനാല്‍ തല കളിക്കാനെത്തുമോ എന്നതും നിര്‍ണായകമായിരുന്നു. എംഎസ് ധോണി ഇറങ്ങാതിരുന്നത് ആരാധകരെ നിരാശയിലാഴ്ത്തി.

ഹൈദരാബാദ് ജയിച്ചതോടെ 16 പോയിന്‍റുള്ള ഗുജറാത്ത് ടൈറ്റൻസും ആര്‍സിബിക്കൊപ്പം പ്ലേ ഓഫിലെത്തുന്ന മൂന്നാമത്തെ ടീമായി. തോല്‍വിയോടെ ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്താകലിന്‍റെ വക്കിലാണ്.
SUMMARY: Hyderabad in the playoffs; Five wicket win against Chennai; Half century for Ishan Kishan

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; മുൻ സഹപാഠിക്കെതിരെ കേസ്

ബെംഗളൂരു: എച്ച്.എസ്.ആർ ലേഔട്ടിലെ അഗര തടാകത്തിൽ 22കാരിയായ യുവതിയെ മരിച്ച നിലയിൽ...

കേരളസമാജം ഗൃഹാങ്കണ പൂക്കള മത്സരം നടത്തി

ബെംഗളൂരു: കേരളസമാജം വൈറ്റ് ഫീല്‍ഡ് സോണിന്റെ നേതൃത്വത്തില്‍ ഗൃഹാങ്കണ പൂക്കള മത്സരം...

കെഎൻഎസ്എസ് മംഗളൂരു കരയോഗം കുടുംബ സംഗമം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി മംഗളൂരു കരയോഗം വാർഷിക കുടുംബ...

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബെംഗളൂരു: ഇന്നത്തെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. കോട്ടയം, ആലപ്പുഴ ജില്ലയിൽ...

ബെംഗളൂരു–എറണാകുളം വന്ദേഭാരത് എക്സ്പ്രസിന്റെ പുറപ്പെടുന്ന സമയത്തിൽ നാളെയും മാറ്റം

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് സാധാരണയായി രാവിലെ 5.10 ന് പുറപ്പെടുന്ന ബെംഗളൂരു–എറണാകുളം...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന്; വിജ്ഞാപനം പുറത്തിറങ്ങി

ന്യൂഡല്‍ഹി: മെഡിക്കല്‍ പിജി (നീറ്റ് പിജി) പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ്...

സമന്വയ ദാസറഹള്ളി ഭാഗ് ഓണാഘോഷം ഒക്ടോബർ 4ന്

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണൽ ആന്‍റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ ഈ...

ഡേവിഡ് ഡിസൂസ വധക്കേസ്: അറസ്റ്റിലായ പ്രതിക്ക് പോലീസ് വെടിയേറ്റു

ബെംഗളൂരു: ഉടുപ്പിയിലെ മുദരംഗാടി വ്യവസായി ഡേവിഡ് ഡിസൂസ വധക്കേസിലെ പ്രധാന പ്രതിയായ...

Related Articles

Popular Categories