ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോണ്മെന്റ് സോൺ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മാതൃദിനാഘോഷം ഹൊസൂർ റോഡിലുള്ള ലിറ്റില്‍ സിസ്റ്റേഴ്സ് ഓഫ് ദി പുവേര്‍ഴ്സ് എന്ന വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കൊപ്പം നടന്നു. വൃദ്ധസദനത്തിലേക്ക് ആവശ്യമായ സാധന സാമഗ്രികൾ കൈമാറുകയും ചെയ്തു.
സോണൽ ചെയർമാൻ സുധാകരൻ. എസ്, വൈസ് ചെയർപേഴ്സൻ വിജയലക്ഷ്മി, ബോർഡ് മെമ്പർ സരിത പ്രകാശ്, വനിതാ വിഭാഗം ചെയർപേഴ്സൺ വീണ ഉണ്ണികൃഷ്ണൻ, കൺവീനർ ഇന്ദു സുരേന്ദ്രൻ, ട്രഷറർ ദുർഗ്ഗ ഗജേന്ദ്രൻ, വൈസ് ചെയർപേഴ്‌സൺമാരായ പ്രിയ സതീഷ്, പുഷ്പ രാജേന്ദ്രൻ, യൂത്ത് വിംഗ് കൺവീനർ കൃഷ്ണനുണ്ണി, ജോയിൻ്റ് കൺവീനർ ഇസ്മയില്‍ വനിതാ, യുവവിഭാഗം ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
SUMMARY: Suvarna Karnataka Kerala Samajam Cantonment Zone Mother’s Day Celebration















