പാലക്കാട്: സ്വാതന്ത്ര്യദിന അവധിയോടനുബന്ധിച്ചുള്ള യാത്രതിരക്ക് പരിഗണിച്ച് മംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് ദക്ഷിണ റെയില്‍വേ. ട്രെയിൻ നമ്പർ 06041 മംഗളൂരു ജങ്ഷൻ-തിരുവനന്തപുരം നോർത്ത് ദ്വൈവാര സ്പെഷൽ എക്സ്പ്രസ് 14, 16 തീയതികളിൽ രാത്രി 7.30ന് മംഗളൂരു ജങ്ഷനിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ എട്ടിന് തിരുവനന്തപുരം നോർത്തിൽ എത്തും.
ട്രെയിൻ നമ്പർ 06042 തിരുവനന്തപുരം നോർത്ത്-മംഗളൂരു ജങ്ഷൻ ദ്വൈവാര സ്പെഷൽ എക്സ്പ്രസ് 15, 17 തീയതികളിൽ വൈകീട്ട് 5.15ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6.30ന് മംഗളൂരു ജങ്ഷനിലും എത്തിച്ചേരും.
SUMMARY: Independence Day holiday: Special train on Mangaluru-Thiruvananthapuram route