ഡല്‍ഹി: യാത്രയ്ക്കിടെ വൃത്തികെട്ടതും കറപിടിച്ചതുമായ സീറ്റ് നല്‍കിയെന്ന യുവതിയുടെ പരാതിയില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് കുറ്റക്കാരനാണെന്ന് ഡല്‍ഹി ഉപഭോക്തൃ ഫോറം കണ്ടെത്തി. ഇന്‍ഡിഗോ 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഫോറം ഉത്തരവിട്ടു. ഡല്‍ഹി ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി പിങ്കി എന്ന സ്ത്രീ സമര്‍പ്പിച്ച പരാതി പരിഗണിക്കുകയായിരുന്നു.
ഈ വര്‍ഷം ജനുവരി 2 ന് ബാക്കുവില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് യാത്ര ചെയ്യുമ്പോൾ വൃത്തിഹീനവും വൃത്തികെട്ടതും കറ പുരണ്ടതുമായ ഒരു സീറ്റ് തനിക്ക് നല്‍കിയതായി സ്ത്രീ ആരോപിച്ചു. യുവതിയുടെ വാദം നിഷേധിച്ചുകൊണ്ട്, പിങ്കിയുടെ പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടതായും അവര്‍ക്ക് പ്രത്യേക സീറ്റ് നല്‍കിയതായും എയര്‍ലൈന്‍സ് അറിയിച്ചു.
എന്നാല്‍ തെളിവുകള്‍ ചൂണ്ടിക്കാട്ടി യാത്രക്കാരിക്കുണ്ടായ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് വിമാനക്കമ്പനിക്ക് ഉപഭോക്തൃ ഫോറം പിഴ ഇടുകയായിരുന്നു. യുവതിക്ക് 1.5ലക്ഷം രൂപ നഷ്ടപരിഹാരവും വ്യവഹാര ചെലവുകള്‍ക്കായി 25,000 രൂപ നല്‍കാനും ആവശ്യപ്പെട്ടു.
SUMMARY: ‘Sat on dirty, dirty seat’; IndiGo Airlines to pay Rs 1.5 lakh fine