ബെംഗളൂരു: അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാൽ നമ്മ മെട്രോ ഇന്ദിരാനഗർ, ബയ്യപ്പനഹള്ളി മെട്രോ സ്റ്റേഷനുകൾക്കിടയിൽ ഞായറാഴ്ച സർവീസ് ആരംഭിക്കാൻ വൈകും. രാവിലെ 8നാകും സർവീസ് ആരംഭിക്കുക. സാധാരണ ഞായറാഴ്ചകളിൽ രാവിലെ 7നാണ് സർവീസ് ആരംഭിക്കുക.
ചല്ലഘട്ടെ-ഇന്ദിരാനഗർ, ബയ്യപ്പനഹള്ളി-വൈറ്റ്ഫീൽഡ്, മാധവാര-സിൽക്ക് ബോർഡ് പാതകളിൽ പതിവുപോലെ രാവിലെ 7ന് തന്നെ സർവീസ് ആരംഭിക്കുമെന്നും ബിഎംആർസി അറിയിച്ചു.
SUMMARY: Indiranagar-Baiyappanahalli metro from 8 am on Sunday