ബെംഗളൂരു: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) ബെംഗളൂരു സെന്റർ-1 വാർഷിക കൺവെൻഷൻ ഐപിസി കർണാടക സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ ഡോ. വർഗീസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.പാസ്റ്റർ സജീവ് ജോൺ അധ്യക്ഷനായി. പാസ്റ്റർ എബി എബ്രഹാം (പത്തനാപുരം) മുഖ്യ സന്ദേശം നൽകി. ഡിസ്ട്രിക്ട് ക്വയർ ഗാനശുശ്രൂഷ നിർവഹിച്ചു. ഹൊരമാവ് അഗര ഐപിസി ഹെഡ്ക്വാർട്ടേഴ്‌സ് ഓഡിറ്റോറിയത്തിൽ നടക്കുന്ന കൺവെൻഷനിൽ ദിവസവും വൈകീട്ട് ആറ് മുതൽ സംഗീത ശുശ്രൂഷയും സുവിശേഷയോഗവും നടക്കും.
ഐപിസി മുൻ ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ്, പാസ്റ്റർ എബി എബ്രഹാം, പാസ്റ്റർ എബി തോമസ് (ചെന്നൈ) എന്നിവർ പ്രസംഗിക്കും. പാസ്റ്റർ ജോർജ് ഏബ്രഹാം (ജനറൽ കൺവീനർ), പാസ്റ്റർ ടി.എസ്.മാത്യൂ (സെൻ്റർ സെക്രട്ടറി), പാസ്റ്റർ സാം മാത്യൂ ( പബ്ലിസിറ്റി കൺവീനർ) എന്നിവർ കൺവൻഷന് നേതൃത്വം നൽകും. ഞായറാഴ്ച കൺവെൻഷൻ സമാപിക്കും.
SUMMARY: IPC Convention begins
SUMMARY: IPC Convention begins