എക്കാലത്തെയും പ്രതിസന്ധികൾക്ക് പരിഹാരം ഇസ്‌ലാമിലുണ്ട്: യൂസുഫ് ഉമരി

ബെംഗളൂരു: ഏതു കാലഘട്ടത്തിലെയും പ്രതിസന്ധികളെ അതിജീവിച്ച് പരിഹാരം കണ്ടെത്താനും സമകാലിക പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനും ശേഷിയുള്ള ദർശനമാണ് ഇസ്‌ലാമെന്ന് ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര പ്രതിനിധിസഭാംഗം യൂസുഫ് ഉമരി പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി ബെംഗളൂരു നോർത്ത് ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സർവമനുഷ്യരെയും ഒരൊറ്റ കുടുംബമായി ചേർത്തുപിടിക്കുന്ന ഇസ്‌ലാം നീതിയും ആർദ്രതയും സാഹോദര്യവും ഉയർത്തിപ്പിടിക്കുന്നു. വർഗീയതയും വിഭാഗീയതയും വിദ്വേഷവും ഇസ്‌ലാമിക ആദർശത്തിന് വിരുദ്ധമാണ്. ഈ മൂല്യങ്ങളുടെ വർത്തമാനകാല പ്രതിനിധാനമാണ് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കഴിഞ്ഞ എട്ടു പതിറ്റാണ്ടുകളായി നിർവഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏരിയാ പ്രസിഡന്റ് ഇസ്മായിൽ അറഫാത്ത് അധ്യക്ഷത വഹിച്ചു.

ആലുവ അസ്‌ഹറുൽ ഉലൂം കോളേജ് പ്രിൻസിപ്പൽ ഫൈസൽ എം.പി., ജി.ഐ.ഒ. കേരള സംസ്ഥാന പ്രസിഡന്റ് ഷിഫാന കെ., മുഹമ്മദ് ഖുത്വുബ് എന്നിവർ പാനൽ ചർച്ചയ്ക്ക് നേതൃത്വം നൽകി. പ്രൊഫ. ഫൈസൽ എം.പി. ‘സുഗന്ധമുള്ള ജീവിതം’ എന്ന ദൃശ്യാവിഷ്കാരം അവതരിപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന്റെ ചരിത്രവും പ്രവർത്തനങ്ങളും പരിചയപ്പെടുത്തുന്ന ‘ഹം സഫർ’ ഡോക്യു-ഫിക്ഷനും പ്രദർശിപ്പിച്ചു. പ്രസ്ഥാനത്തിന്റെ പോഷകഘടകങ്ങൾ, മീഡിയ, വിദ്യാഭ്യാസം, സാംസ്‌കാരികം, ജീവകാരുണ്യം തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങൾ ഇതിൽ അവതരിപ്പിച്ചു.

സദസ്സിൽനിന്നുള്ള ചോദ്യങ്ങൾക്ക് യൂസുഫ് ഉമരി ഉൾപ്പെടെയുള്ള പാനലിസ്റ്റുകൾ മറുപടി നൽകി.

ജമാഅത്തെ ഇസ്‌ലാമി കേരളം 190 കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ഏരിയാ കൺവെൻഷനുകളിൽ നാലെണ്ണം ബെംഗളൂരുവിലാണ്. മസ്ജിദ് റഹ്‌മ ഖത്തീബ് കെ.വി. ഖാലിദിന്റെ ഖുർആൻ ക്ലാസോടെ ആരംഭിച്ച സമ്മേളനത്തിൽ ജനറൽ കൺവീനർ അനൂസ് എ. സ്വാഗതവും ജെ.ഐ.എച്ച്. കേരള ബെംഗളൂരു സിറ്റി കമ്മിറ്റി അംഗം അഹമ്മദ് റമീസ് വല്ലപ്പുഴ നന്ദിയും പറഞ്ഞു.
SUMMARY: Jamaat-e-Islami Bengaluru North Area Conference

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ആന്റണി പോത്താലിന് എ.വി. തോമസ് മാനവസേവാ പുരസ്കാരം

ബെംഗളൂരു: മികച്ച സാമൂഹിക സേവനത്തിനായി ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ഫോറം ഏർപ്പെടുത്തിയ...

വൈഖരി: രചനകളുടെ ആസ്വാദനച്ചർച്ച, രണ്ടാം ഭാഗം 29ന്

ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് ഫോറം പ്രസിദ്ധീകരിച്ച സാഹിത്യസമാഹാരമായ...

സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാതെ വിജയ് സര്‍ക്കാര്‍; തിരുപ്പരൻകുണ്ട്രത്ത് ഉച്ചിപിള്ളയാര്‍ ക്ഷേത്രത്തില്‍ മാത്രം ദീപം തെളിയിച്ചു

മധുര: തമിഴ്‌നാട് തിരുപ്പരൻകുണ്ട്രം ക്ഷേത്രത്തില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കിയില്ല. കാര്‍ത്തിക ദിവസത്തിലെ ചടങ്ങുമായി...

റാസല്‍ഖൈമ ബസ് അപകടത്തിൽ മരണസംഖ്യ 13 ആയി; മരിച്ചവരില്‍ ഏറെയും മലയാളികളെന്ന് സൂചന

റാസല്‍ഖൈമ: റാസല്‍ഖൈമയിലുണ്ടായ ദാരുണമായ ബസ്സ് അപകടത്തില്‍ മരണസംഖ്യ 13 ആയി. മരിച്ചവരില്‍...

ശബരിമല ദർശനം; കൂടുതല്‍ സ്‌പോട്ട് ബുക്കിങ് സൗകര്യം ഏര്‍പ്പെടുത്തണമെന്ന് കെ. മുരളീധരന്‍

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് കൂടുതല്‍ സ്‌പോട്ട് ബുക്കിങ് സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ദേവസ്വം...

ബിഎല്‍എം സാമ്പത്തിക തട്ടിപ്പ്: ആര്‍. പ്രേംകുമാറിന്റെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: ബിഎല്‍എം സാമ്പത്തിക തട്ടിപ്പ് കേസില്‍ സ്ഥാപക ചെയര്‍മാന്‍ ആര്‍ പ്രേംകുമാര്‍...

ഒരു ദിവസം നാല് വിഷയങ്ങൾ; സ്കൂള്‍ ബാഗിന്റെ ഭാരം ക്രമീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കാന്‍ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്....

വിദ്യാര്‍ഥികളുടെ സസ്‌പെൻഷൻ റദ്ദാക്കിയ നടപടിക്കെതിരെ കാലടി വൈസ് ചാൻസിലര്‍ അപ്പീല്‍ ഫയല്‍ ചെയ്തു

കൊച്ചി: വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിച്ച്‌ പ്രത്യേക പരീക്ഷ നടത്താനുള്ള ഹൈകോടതി ഉത്തരവിനെതിരെ...

Related Articles

Popular Categories