
മദ്രാസ്: വിജയ് ചിത്രം ജനനായകന്‍റെ പ്രദർശനാനുമതി നിഷേധിച്ച് ഹൈക്കോടതി. ചിത്രത്തിന്‍റെ റിലീസ് സംബന്ധിച്ച തീരുമാനം സിംഗിള്‍ ബെഞ്ചിന് വിട്ട് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിക്ഷൻ ബെഞ്ച്. സെൻസർ ബോർഡിന്‍റെ വിശദീകരണം കൂടി കേട്ടശേഷമാവും തീരുമാനം. സെൻസർ സർട്ടിഫിക്കറ്റ് നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. സുപ്രീംകോടതി നിർദേശപ്രകാരം ഈ മാസം 20ന് തന്നെ കേസിലെ വാദം പൂർത്തിയാക്കിയിരുന്നു.
SUMMARY: Jananayakan suffers another setback; Madras High Court denies release permission














