ബീജിങ്: തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയില്‍ അടുത്തിടെ തുറന്ന ഹോങ്കി പാലം തകർന്നു വീണു. പാലത്തിന്റെ വലിയൊരു ഭാഗം താഴെയുള്ള നദിയിലേക്ക് പതിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ടിബറ്റുമായി ബന്ധിപ്പിക്കുന്ന ദേശീയ പാതയുടെ ഭാഗമായ പാലം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് തുടർച്ചയായ മണ്ണിടിച്ചിലിനെ തുടർന്ന് തകർന്നുവീണതായി പ്രാദേശിക അധികാരികള്‍ പറഞ്ഞു.
സംഭവത്തില്‍ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എൻജിനീയറിങ് മികവില്‍ ഏറെ പ്രശംസ നേടിയ ഹോങ്കി പാലമാണ് തകർന്നത്. ചൊവ്വാഴ്ച പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3 മണിയോടെയായിരുന്നു സംഭവം. ദൃശ്യങ്ങള്‍ ചൈനീസ് സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തിങ്കളാഴ്ച പാലത്തിന്റെ ചില ഭാഗങ്ങളില്‍ വിള്ളലുകള്‍ കണ്ടെത്തിയിരുന്നു. അപകട സാധ്യത കണക്കിലെടുത്ത് പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിർത്തലാക്കിയിരുന്നു.
The Hongqi Bridge in Shuangjiangkou, Sichuan Province, China, partially collapsed today. Authorities believe that cracks in the nearby mountainside — likely caused by water accumulation from a nearby reservoir — played a major role in the incident. pic.twitter.com/v1bdbj5KLJ
— Weather Monitor (@WeatherMonitors) November 11, 2025
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പർവതമേഖലയായ മേർകാങില്‍ സ്ഥിതി ചെയ്യുന്ന ഹോങ്കി പാലം G317 ദേശീയ പാതയുടെ ഭാഗമായിരുന്നു. മധ്യ ചൈനയെ ടിബറ്റൻ പീഠഭൂമിയുമായി ബന്ധിപ്പിക്കാനാണ് പാലം നിർമിച്ചത്. 758 മീറ്റർ നീളവും പാലം തറയില്‍ നിന്ന് ഏകദേശം 625 മീറ്റർ ഉയരത്തിലാണ് നിർമിച്ചത്. 172 മീറ്റർ വരെ ഉയരമുള്ള ഭീമാകാരമായ തൂണുകളിലാണ് പാലം നിന്നിരുന്നത്.
SUMMARY: Just months after its inauguration, a huge bridge in China has collapsed













