
കൊച്ചി: കേരള ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് സിരിജഗന്‍ (74) അന്തരിച്ചു. എറണാകുളം ലിസി ആശുപത്രിയിൽ അർബുദ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് രവിപുരം ശ്മശാനത്തിൽ.
കൊല്ലം മയ്യനാട് സ്വദേശിയായ അദ്ദേഹം ഔദ്യോഗിക ജീവിതത്തിന് ശേഷവും വിവിധ ചുമതലകളില്‍ സജീവമായിരുന്നു. ഹൈക്കോടതിയില്‍ നിന്നുള്ള വിരമിക്കലിന് ശേഷം സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച തെരുവുനായ ആക്രമണ ഇരകള്‍ക്കുള്ള നഷ്ടപരിഹാര സമിതിയുടെ അധ്യക്ഷനായി പ്രവര്‍ത്തിച്ചു. 2016 രൂപീകരിച്ച ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റി വഴി കോടിക്കണക്കിന് രൂപയുടെ നഷ്ടപരിഹാരമാണ് ഇരകള്‍ക്കായി ശുപാര്‍ശ ചെയ്തത്. ശബരിമല ഉന്നതാധികാര സമിതി ചെയര്‍മാന്‍, നുവാല്‍സ് വൈസ് ചാന്‍സലര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കടവന്ത്ര കെ.പി. വള്ളോൻ റോഡ് ചെറുപറമ്പത്ത് റോഡ് സ്റ്റാർ പാരഡൈസ് അപ്പാർട്ട്മെന്റിലായിരുന്നു താമസം .ഭാര്യ: ഡോ. ജയലക്ഷ്മി (റിട്ട. ഇ.എസ്.ഐ). മക്കൾ: പ്രൊഫ. ജസ്മി ജഗൻ (എസ്.എൻ. കോളേജ്, ചേർത്തല), ജോസ്നി ജഗൻ. മരുമക്കൾ: സിനിമാ സംവിധായകൻ ഉദയ് അനന്തൻ, ഡോ, വിഷ്ണു (ലിസി ആശുപത്രി, എറണാകുളം)
SUMMARY: Justice Sirijagan passes away














