ന്യൂഡല്‍ഹി: ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും. കൊളീജിയം ശുപാര്‍ശ അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറിക്കി. മേഘാലയ ഹൈക്കോടി ചീഫ് ജസ്റ്റിസ് ആണ് നിലവില്‍ സൗമെന്‍ സെന്‍. ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ ജനുവരി ഒമ്പതിന് വിരമിക്കുന്ന ഒഴിവിലേക്കാണ് സെൻ എത്തുന്നത്. 2027 ജൂലായ് 27 വരെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി അദ്ദേഹത്തിന് കാലാവധിയുണ്ട്.
കൊൽക്കത്ത സ്വദേശിയായ ജസ്റ്റിസ് സൗമെൻ സെൻ 1991 ലാണ് അഭിഭാഷകവൃത്തി ആരംഭിച്ചത്. 2011 ഏപ്രിൽ 13-ന് കൊൽക്കത്ത ഹൈക്കോടതി ജഡ്ജിയായി. ഇൗ വർഷം ആഗസ്തിലാണ് മേഘാലയ ചീഫ് ജസ്‌റ്റിസ് ആയി നിയമിക്കപ്പെട്ടത്.
SUMMARY: Justice Soumen Sen will be the Chief Justice of Kerala High Court; will take charge on January 9














