ബെംഗളൂരു: കൈരളി വെൽഫെയർ അസോസിയേഷൻ (കെ.ഡബ്ല്യു.എ) ഗുരുവന്ദനം പുരസ്കാരങ്ങൾ വിതരണം ചെയ്തു. 75 വയസ്സിനു മുകളിലുള്ള മുതിർന്ന അംഗങ്ങൾക്ക് അധ്യാപന രംഗത്തും സാമൂഹിക സാംസ്കാരിക രംഗത്തും നൽകിയ നേട്ടങ്ങളെ അടിസ്ഥാനമാക്കിയാണ് പുരസ്കാരം എയ്മ കർണാടക ചെയർപേഴ്സൺ ലതാ നമ്പൂതിരി ഉദ്ഘാടനം പരിപാടി ഉദ്ഘാടനം ചെയ്തു.
ഗാർഡൻ സിറ്റി യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോക്ടർ എം.എസ്. ഷീജ, സെന്റ് ജോസഫ് ലിയോൺസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ലില്ലി കുട്ടി, സാമൂഹിക പ്രവർത്തകർ ജോൺ ബോസ്കോ, ബിജോയ് ജോൺ, കെ.പി.സി ജനറൽ സെക്രട്ടറി വിനു തോമസ് എന്നിവർ സംസാരിച്ചു.
ആദര ചടങ്ങുകൾക്ക് ശേഷം മുതിർന്ന അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഗെയിംസും ഉണ്ടായിരുന്നു. പ്രസിഡന്റ് ബെന്നി ജോസഫ്, സെക്രട്ടറി സജീവ് പി എസ്, ട്രഷറർ സുമേഷ് എബ്രഹാം, വൈസ് പ്രസിഡന്റ് മനോജ്, സെബാസ്റ്റ്യൻ ജോൺ, സയ്യിദ് മസ്താൻ, സന്തോഷ് കുമാർ, ശിവ ദാസ്, അനോദ്, സുഭാഷ് കുമാർ, പ്രഭാഷ്, ജിജു ജോസ്, പുഷ്പ്പൻ, സിസ്റ്റർ. ഷെർലി തോമസ് തുടങ്ങിയവര്‍ നേതൃത്വം നൽകി.
SUMMARY: Kairali Welfare Association Guruvandanam














