ബെംഗളൂരു: കൈരളി വെൽഫെയർ അസോസിയേഷൻ ടിസി പാളയയുടെ ഓണാഘോഷ പരിപാടികള്‍ക്ക് കേരളപ്പിറവി ദിനത്തോടനമായ നാളെ തുടക്കമാകും. ഒരു മാസം നീണ്ടുനില്‍ക്കുന്ന പരിപാടികൾ നവംബര്‍ 30 ന് അവസാനിക്കും.
ഞായറാഴ്ച വൈകിട്ട് 4.30നു നടത്തുന്ന ഗുരുവന്ദനം പരിപാടിയിൽ കൈരളി വെൽഫെയർ അസോസിയേഷൻ്റെ മുതിർന്ന അംഗങ്ങളെ ആദരിക്കും. നവംബർ 9ന് 50 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകൾക്ക് അർബുദ നിർണയ ക്യാംപും 16നു ഗതാഗത ബോധവൽക്കരണ പരിപാടിയും സംഘടിപ്പിക്കും.
SUMMARY: Kairali Welfare Association Onam celebrations begin tomorrow


 
                                    









