ബെംഗളൂരു: ബെംഗളൂരു സിറ്റി സർവകലാശാലയ്ക്ക് മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ പേര് നൽകുന്നതിനുള്ള ബിൽ കർണാടക നിയമസഭയില്‍ പാസാക്കി. നിയമ നിര്‍മാണ കൗണ്‍സിലില്‍ ബില്‍ പാസാക്കി ഗവര്‍ണരുടെ അംഗീകാരം കൂടി ലഭിക്കുന്നതോടെ സർവകലാശാല മൻമോഹൻ സിങ്ങിന്റെ പേരില്‍ അറിയപ്പെടും. 1965-ൽ ആരംഭിച്ച ബാംഗ്ലൂർ സർവകലാശാല 2017-ൽ വിഭജിച്ചാണ് ബെംഗളൂരു സിറ്റി സർവകലാശാല തുടങ്ങിയത്. 200-ൽ ഏറെ കോളേജുകൾ ഇപ്പോള്‍ സർവകലാശാലയ്ക്ക് കീഴിലുണ്ട്. നമ്മ മെട്രോ അടക്കം ബെംഗളൂരുവിലെ പ്രധാന അടിസ്ഥാനവികസന പദ്ധതികൾ ആരംഭിച്ചത് മൻമോഹൻസിങ് പ്രധാനമന്ത്രിയായിരുന്ന കാലത്താണ്. ഇതിനുള്ള ആദരസൂചകമായിട്ടുകൂടിയാണ് സർവകലാശാലയ്ക്ക് അദ്ദേഹത്തിന്റെ പേരിടുന്നത്.
SUMMARY: Karnataka Assembly passes bill to name Bengaluru City University after Manmohan Singh