ബെംഗളൂരു : നിയമസഭയിൽ ആർഎസ്എസ് പ്രാര്‍ഥനാഗാനം ആലപിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. വ്യാഴാഴ്ച, കര്‍ണാടക നിയമസഭയുടെ മണ്‍സൂണ്‍ സമ്മേളനത്തിനിടെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്‍എസ്എസിന്റെ പ്രാര്‍ഥനാഗാനം ചൊല്ലിയത്. ആര്‍എസ്എസ് ശാഖകളില്‍ ചൊല്ലുന്ന ‘നമസ്തേ സദാ വത്സലേ മാതൃഭൂമേ..’ എന്ന് തുടങ്ങുന്ന പ്രാര്‍ഥനാ ഗാനം ആലപിക്കുന്ന ശിവകുമാറിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചു.
എന്നാല്‍ വിമര്‍ശനം ഉയര്‍ന്നതോടെ, താന്‍ എക്കാലവും കോണ്ഗ്രസുകാരന് ആയിരിക്കുമെന്ന് ശിവകുമാര്‍ വ്യക്തമാക്കി. “ഞാൻ ഒരു ജന്മനാ കോൺഗ്രസുകാരനാണ്, അത് എന്റെ രക്തത്തിൽ അലിഞ്ഞുചേർന്നതാണ്. ബിജെപിയുമായി കൈകോർത്ത് നീങ്ങാന്‍ തനിക്ക് പദ്ധതിയില്ലെന്നും ഡി.കെ ശിവകുമാർ പറഞ്ഞു. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആര്‍എസ്എസിനെക്കുറിച്ച് പരാമര്‍ശിച്ചതിനെ കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു. എന്നാലിപ്പോള്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയുമായി കൈകോര്‍ക്കാന്‍ ആലോചിക്കുകയാണോ എന്ന് ബിജെപി പരിഹസിച്ചു.
ആർസിബി വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ നിയമസഭയിൽ നടന്ന ചർച്ചയ്ക്കിടെയാണ് ഡി കെ ശിവകുമാർ ഒരു ആർഎസ്എസ് ഗീതം ആലപിച്ചത്. ബിജെപി നിയമസഭാംഗങ്ങൾ മേശയിൽ അടിച്ചുകൊണ്ട് ഗീതത്തെ സ്വാഗതം ചെയ്തു. കോൺഗ്രസ് അംഗങ്ങളെല്ലാം നിശബ്ദമായി ഇരിക്കുന്നതും വീഡിയോയിൽ കാണാം.
VIDEO | Karnataka Deputy CM DK Shivakumar (@DKShivakumar) recited the RSS’ Sangha Prarthana, ‘Namaste Sada Vatsale Matribhume’, while addressing the Assembly yesterday.
(Source: Third party)
(Full VIDEO available on PTI Videos – https://t.co/n147TvrpG7) pic.twitter.com/2CNsemZaq4
— Press Trust of India (@PTI_News) August 22, 2025
SUMMARY: Karnataka Deputy Chief Minister DK Shivakumar sings RSS song in the Assembly