ബെംഗളൂരു: പ്രധാനമന്ത്രി ഇ-ബസ് സേവാ പദ്ധതി പ്രകാരം കർണാടകയ്ക്കു 750 ഇലക്ട്രിക് ബസുകൾ കൂടി അനുവദിച്ചു. സംസ്ഥാനത്തെ 10 നഗരങ്ങൾക്കാണ് ബസുകൾ ലഭിക്കുക. എന്നാൽ ബെംഗളൂരു, ഉഡുപ്പി നഗരങ്ങൾക്കു പദ്ധതി പ്രകാരം ബസുകൾ ലഭിക്കില്ല.
ബെളഗാവി, ഹുബ്ബള്ളി-ധാർവാഡ്, കലബുറഗി, മംഗളൂരു, മൈസൂരു നഗരങ്ങൾക്കു 100 ബസുകൾ വീതം ലഭിക്കും. ശിവമൊഗ്ഗ, തുമക്കൂരു, ബെള്ളാരി, വിജയപുര, ദാവനഗരെ നഗരങ്ങൾക്കു 50 ബസുകൾ വീതവും ലഭിക്കും. വാടക ഇനത്തിലാകും ബസുകൾ അതാതു ആർടിസികൾക്കു ലഭിക്കുക. കരാർ ലഭിക്കുന്ന കമ്പനികൾ ബസും ഡ്രൈവറെയും നൽകും. 2025-26 സാമ്പത്തിക വർഷത്തിൽ 14,750 ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.
SUMMARY: Karnataka gets 750 electric buses under PM-eBus Sewa scheme.