ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ് ദാസറഹള്ളി മണ്ഡലം കമ്മറ്റി യോഗവും നോർക്ക കാർഡ് വിതരണവും ഐഎസ്ആർഒ റോഡിലുള്ള സൊസൈറ്റി ഹാളിൽ നടന്നു. കെഎംസി ദാസറഹള്ളി മണ്ഡലം പ്രസിഡന്റ് ഷാജു മാത്യു യോഗത്തിനു അധ്യക്ഷത വഹിച്ചു സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോർജ് യോഗം ഉദ്ഘാടനം ചെയ്തു. കെഎംസി ബെംഗളൂരു നോർത്ത് ജില്ലാ പ്രസിഡന്റ് ഡാനി ജോൺ ആശംസ പ്രസംഗം നടത്തി.
നോർക്ക കാർഡ് വിതരണം സംസ്ഥാന സെക്രട്ടറി ജിബി കെ നായർ നിർവഹിച്ചു. യോഗത്തിനു സംസ്ഥാന സെക്രട്ടറി ടോമി ജോർജ് സ്വാഗതവും ലേഡീസ് കോർഡിനേറ്റർ ത്രേസ്യാമ്മ വർഗീസ് നന്ദിയും പറഞ്ഞു. കെഎംസി നേതാക്കളായ ദീപക് എം നായർ, രമേശൻ, ഷാജി ജോർജ്, രാധാകൃഷ്ണൻ, സുന്ദരേശൻ ആർ, സുനിൽ ഷേണായ്, പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.
SUMMARY: Karnataka Malayali Congress meeting and distribution of NORKA cards
SUMMARY: Karnataka Malayali Congress meeting and distribution of NORKA cards