കാസറഗോഡ്: കാസറഗോഡ്-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ കര്‍ണാടക ആര്‍ടിസി ബസ് ഓട്ടോറിക്ഷയിലേക്കും ബസ് കാത്തുനിന്നവർക്കിടയിലേക്കും ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മരണം ആറായി. ഓട്ടോറിക്ഷാ ഡ്രൈവര്‍ ഹൈദര്‍ അലി, ആയിഷ, ഹസ്‌ന, ഖദീജ, നഫീസ, ഹവ്വമ്മ എന്നിവരാണ് മരിച്ചത്. ഇതില്‍ ഹസ്‌നയ്ക്ക് പതിനൊന്ന് വയസ് മാത്രമാണ് പ്രായം.
ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടരയോടെയായിരുന്നു അപകടം നടന്നത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരിൽ നാലുപേർ കർണാടക സ്വദേശികളാണ്. മൂന്നു പേരുടെ നില ഗുരുതരമായി തുടരുന്നു. ഗുരുതരമായി പരുക്കേറ്റവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
#manglore #thalapadi pic.twitter.com/p0mZsaDHB8
— NOT GOOD (@siddiq0098) August 28, 2025
ബസിന്റെ ബ്രേക്ക് പോയതായാണ് അപകട കാരണം. ബസ് യാത്രക്കാരായ നിരവധി പേർക്ക് പരുക്കുണ്ട്. കാസറഗോഡ് നിന്ന് മംഗളൂരുവിലെക്ക് വരികയായിരുന്നു ബസ്. അമിത വേഗത്തിലെത്തിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്കും ഓട്ടോറിക്ഷയിലേക്കും ഇടിച്ചുകയറിയത്. ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. ഗുരുതരമായി പരുക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ബസ് ഡ്രൈവറേയും കണ്ടക്ടറേയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
SUMMARY: Karnataka RTC bus accident in Thalappadi; Death toll rises to six; 11-year-old girl among the dead