ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ണാടകയിലെ യുവാക്കള്‍ക്കായി സംഘടിപ്പിക്കുന്ന യുവജനോത്സവത്തിന് ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ എഡൃൂക്കേഷന്‍ ട്രസ്റ്റ് ക്യാമ്പസില്‍ തുടക്കമായി. കസ്റ്റംസ് അഡിഷണല്‍ കമ്മീഷണര്‍ ഗോപകുമാര്‍ ഐ ആര്‍ എസ് ഉദ്ഘാടനം നിര്‍വഹിച്ചു. കേരളസമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
കേരളസമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍, വൈസ് പ്രസിഡന്റ് സുധീഷ് പി കെ, ട്രഷറര്‍ പി വി എന്‍ ബാലകൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി അനില്‍ കുമാര്‍, കള്‍ച്ചറല്‍ സെക്രട്ടറി മുരളിധരന്‍, അസിസ്റ്റന്റ് സെക്രട്ടറി വി എല്‍ ജോസഫ്, കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡന്റ് സി ഗോപിനാഥന്‍, സെക്രട്ടറി ജെയ്‌ജോ ജോസഫ്, ഹരികുമാര്‍, വിനേഷ്, വനിതാ വിഭാഗം കണ്‍വീനര്‍ ഡോ ലൈല രാമചന്ദ്രന്‍, വനിതാ വിഭാഗം ഭാരവാഹികളായ ദിവ്യ മുരളി, രമ്യ ഹരികുമാര്‍, അനു അനില്‍, സുജ ഗോപകുമാര്‍, സനിജ ശ്രീജിത്ത് എന്നിവര്‍ സംബന്ധിച്ചു.
മൂന്ന് വേദികളിലായി നാളെ രാവിലെ 9 മണി മുതല്‍മത്സരങ്ങള്‍ ആരംഭിക്കും. പദ്യം ചൊല്ലല്‍, ലളിതഗാനം, ശാസ്ത്രീയ സംഗീതം, നാടന്‍ പാട്ട്, മാപ്പിളപ്പാട്ട്, പ്രസംഗം (മലയാളം), നാടോടി നൃത്തം, ഭരതനാട്യം , മോഹിനിയാട്ടം, കുച്ചുപ്പുടി, ഓട്ടന്‍തുള്ളല്‍, മിമിക്രി, മോണോആക്റ്റ്, സംഘനൃത്തം, കൈകൊട്ടിക്കളി(തിരുവാതിര), ഒപ്പന ,മാര്‍ഗംകളി, ദഫ് മുട്ട് എന്നീ 18 ഇനങ്ങളില്‍ മത്സരം നടക്കും. 5 മുതല്‍ 18 വയസുവരെ സബ് ജൂനിയര്‍, ജൂനിയര്‍ , സീനിയര്‍ എന്നീ മൂന്നു വിഭാഗങ്ങളിലായി മത്സരം നടക്കും. നൃത്ത ഇനങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്കുട്ടികള്‍ക്കും പ്രത്യേകം മത്സരമുണ്ടാകും. (സബ് ജൂനിയര്‍ 5-8,ജൂനിയര്‍ 9-13,സീനിയര്‍ 14- 18 years )
വ്യക്തിഗത മത്സരങ്ങളില്‍ ഒരാള്‍ക്ക് പരാമാവധി 5 ഇനങ്ങളില്‍ പങ്കെടുക്കാം. വ്യക്തിഗത മത്സരങ്ങളില്‍ ലഭിക്കുന്ന പോയന്റുകളുടെ അടിസ്ഥാനത്തില്‍ കലാതിലകത്തെയും കലാപ്രതിഭയെയും തെരഞ്ഞെടുക്കും. മൂന്നു വിഭാഗത്തിലും കലാതിലകവും കലാപ്രതിഭയും ഉണ്ടാകും.
യുവജനോത്സവത്തിന്റെ ആദ്യ ദിവസമായ ഇന്ന് ജൂനിയര്‍ വിഭാഗത്തിലെ മോഹിനിയാട്ടം, നാടോടി നൃത്തം, സംഘ നൃത്തം , സബ് ജൂനിയര്‍ വിഭാഗത്തിലെ ഭാരതനാട്യം, മോഹിനിയാട്ടം, കുച്ചുപുടി,നാടോടി നൃത്തം, സംഘ നൃത്തം, സീനിയര്‍ വിഭാഗത്തിലെ സംഘനൃത്തം എന്നിവ നടന്നു. നാളെ ജൂനിയര്‍ വിഭാഗത്തിലെ ഭരതനാട്യം, മോഹിയാട്ടം, സീനിയര്‍ വിഭാഗത്തിലെ മോഹിനിയാട്ടം, ഭാരതനാട്യം, കുച്ചുപുടി എന്നിവയും എല്ലാ വിഭാഗത്തിലേയും സംഗീത മത്സരങ്ങളും നടക്കുമെന്ന് കേരള സമാജം ജനറല്‍ സെക്രട്ടറി റജി കുമാര്‍, കള്‍ച്ചറല്‍ സെക്രട്ടറി വി മുരളിധരന്‍ എന്നിവര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 98861 81771, 87926 87607
SUMMARY: Karnataka State Youth Festival begins