ബെംഗളൂരു: സംസ്ഥാനത്ത് പുതിയ ജാതി സർവേ നടത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 7 വരെയാകും സാമൂഹിക, വിദ്യാഭ്യാസ സർവേ നടത്തുക. സർവേ പൂർത്തിയാക്കി ഒക്ടോബർ അവസാനത്തോടെ റിപ്പോർട്ട് സമർപ്പിക്കാൻ പിന്നാക്ക സമുദായ കമ്മിഷനു മുഖ്യമന്ത്രി നിർദേശം നൽകി.
സംസ്ഥാനത്തെ 7 കോടി ജനങ്ങളുടെ സാമൂഹിക, സാമ്പത്തിക സ്ഥിതി തിരിച്ചറിയാനാണ് സർവേയിലൂടെ ലക്ഷ്യമിടുന്നത്. ജാതി വിവേചനം ഒഴിവാക്കാനാണ് സർവേയിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
നേരത്തേ കാന്തരാജു കമ്മിഷൻ നടത്തിയ ജാതിസർവേ റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചിരുന്നു. എന്നാൽ സർവേ അശാസ്ത്രീയമാണെന്ന വിമർശനം ചില സമുദായങ്ങൾ ഉന്നയിച്ചിരുന്നു. ഇതോടെയാണ് പുതിയ സർവേ നടത്താൻ മന്ത്രിസഭ തീരുമാനിച്ചത്.
SUMMARY: Karnataka to conduct fresh caste census from September 22, CM Siddaramaiah says.