ബെംഗളൂരു: യെലഹങ്ക ഫക്കീർ കോളനിയിൽ കുടിയൊഴിപ്പിക്കലിനെ തുടര്‍ന്നു വഴിയാധാരമായവർക്ക് പിന്തുണയുമായി കേളി ബെംഗളുരു അസോസിയേഷൻ പ്രവർത്തകർ. പ്രദേശത്ത് സ്നേഹ സാന്ത്വനയാത്ര സംഘടിപ്പിച്ചു. ഒറ്റ രാത്രികൊണ്ട് സർവ്വതും നഷ്ടപ്പെട്ടതിന്റെ ആഘാതത്തിൽ നിന്ന് കരകയറിയിട്ടില്ലാത്ത കുട്ടികൾക്ക് മധുര പലഹാരങ്ങൾ നൽകി ചേർത്തുപിടിച്ചു.
കേളി പ്രസിഡൻ്റ് സുരേഷ് പാൽകുളങ്ങര മഹാത്മാഗാന്ധിയുടെ വേഷമണിഞ്ഞാണ് പങ്കെടുത്തത്. ജനറൽ സെക്രട്ടറി ജഷീർ പൊന്ന്യം, ജോയിന്റ് സെക്രട്ടറി നാസർ തുടങ്ങിയവരും പങ്കെടുത്തു. സർക്കാർ ഭൂമി അനുവദിച്ചാൽ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കായി 10 വീടുകൾ വച്ച് നൽകാമെന്നും ഉറപ്പ് നൽകിയാണ് പ്രവർത്തകർ മടങ്ങിയത്.
SUMMARY: Keli activists offer solace in Yelahanka Fakir Colony














