കോട്ടയം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പ്രിൻസ് ലൂക്കോസ് (53) അന്തരിച്ചു. കുടുംബത്തോടൊപ്പം വേളാങ്കണ്ണിയിൽപോയി കോട്ടയത്തേക്ക് മടങ്ങുംവഴി ട്രെയിനിൽവെച്ച് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. പുലര്‍ച്ചെ 3.30ന് തെങ്കാശിക്ക് സമീപംവെച്ചായിരുന്നു സംഭവം. ഉടന്‍ തന്നെ തെങ്കാശിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം ഇന്ന് രാവിലെ എട്ടരയോടെ കോട്ടയം തെള്ളകത്തെ കാരിത്താസ് ആശുപത്രിയില്‍ എത്തിക്കും.
കോട്ടയം പെരുമ്പായിക്കാട് സ്വദേശിയാണ് പ്രിന്‍സ് ലൂക്കോസ്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഉന്നതാധികാര സമിതി അംഗമാണ്. കഴിഞ്ഞ നയിമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു. കേരള കോൺഗ്രസിന്റെ സ്ഥാപകനേതാക്കളിൽ ഒരാളായ ഒ.വി. ലൂക്കോസിന്റെ മകനാണ്.
SUMMARY: Kerala Congress leader Prince Lucas passes away