ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം കന്റോൺമെന്റ് സോൺ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ മാതൃദിനാഘോഷം സംഘടിപ്പിച്ചു. ആഘോഷങ്ങൾ സോൺ ചെയർപേർസൺ ഡോ ലൈല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വനിതാ വിഭാഗം ചെയർപേർസൺ ദിവ്യ മുരളി അധ്യക്ഷത വഹിച്ചു. കൺവീനർ ദേവി ശിവൻ, വൈസ് ചെയർപേർസൺ രമ്യ ഹരികുമാർ,റാണി മധു ,രമ രവി ,പ്രിയ പ്രസാദ്, സുകന്യ വിഷ്ണു, ജലജ സന്തോഷ്, ശോഭന ചോലയിൽ, രാധ രാജഗോപാൽ തുടങ്ങിയവർ സംബന്ധിച്ചു. ചടങ്ങിൽ അമ്മമാരെ അനുമോദിച്ചു. കേക്കും ലഘുഭക്ഷണവും വിതരണം ചെയ്തു.
കേരളസമാജം കന്റോൺമെന്റ് സോൺ മാതൃദിനാഘോഷം
