ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം സിറ്റി സോൺ ഓണാഘോഷം
ഓണവർണ്ണങ്ങൾ 2025 ഒക്ടോബർ 26 ന് ഹോസൂർ റോഡിലുള്ള നിമാൻസ് കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കും.
ആഘോഷങ്ങൾ കർണാടക ഗതാഗത വകുപ്പ് മന്ത്രി രാമലിങ്ക റെഡ്‌ഡി ഉത്ഘാടനം ചെയ്യും. സോൺ ചെയർമാൻ വിനേഷ് കെ അധ്യക്ഷത വഹിക്കും. എൻ കെ പ്രേമചന്ദ്രൻ എം പി മുഖ്യാതിഥിയാകും. സൗമ്യ റെഡ്‌ഡി എക്സ് എൽ എൽ എ, കസ്റ്റംസ് അഡിഷണൽ കമ്മീഷണർ ഗോപകുമാർ ഐ ആർ എസ്, സിനിമ താരം ശ്രീജയ, കേരളസമാജം പ്രസിഡന്റ് എം ഹനീഫ്, ജനറൽ സെക്രട്ടറി റജി കുമാർ, ട്രഷറർ ജോർജ് തോമസ് , കെ എൻ ഇ ട്രസ്റ്റ് പ്രസിഡന്റ് സി ഗോപിനാഥൻ തുടങ്ങിയവർ സംബന്ധിക്കും.
രാവിലെ 8 മണിക്ക് പൂക്കളമത്സരം ആരംഭിക്കും. വിവിധ കലാപരിപാടികൾ ഓണസദ്യ, പാലാ കമ്മ്യുണിക്കേഷൻസ് അവതരിപ്പിക്കുന്ന ഗാനമേള എന്നിവ നടക്കും.
SUMMARY: Kerala Samajam City Zone Onam celebrations on 26th
SUMMARY: Kerala Samajam City Zone Onam celebrations on 26th














