ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പൂക്കള മത്സരം ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്നു. പൂക്കള മത്സരം ചിത്രകാരൻ ഭാസ്കരൻ ആചാരി ഉദ്ഘാടനം ചെയ്തു. കേരളസമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ, വൈസ് പ്രസിഡന്റ് പി കെ സുധീഷ്, ട്രഷറർ പി വി എൻ ബാലകൃഷ്ണൻ, കൾച്ചറൽ സെക്രട്ടറി വി മുരളീധരൻ, അസിസ്റ്റന്റ് സെക്രട്ടറി വി എൽ ജോസഫ്, കെ എൻ ഇ ട്രസ്റ്റ് ട്രഷറർ സുരേഷ് കുമാർ, ഹരികുമാർ, ബിനു പി, ജോർജ് തോമസ്, ജിതേഷ്, ശോഭന പുഷ്പരാജ്, ശ്രീജ ഭാസ്കർ, രാംദാസ് തുടങ്ങിയവർ സംബന്ധിച്ചു.
ഒന്നാം സമ്മാനം 15,000 രൂപയും റോളിംഗ് ട്രോഫിയും സതീഷ് ചന്ദ്രനും സംഘവും (മഡിവാള) കരസ്ഥമാക്കി. രണ്ടാം സമ്മാനം 10000 രൂപയും ട്രോഫിയും-പ്രിയ രാജേഷും സംഘവും (കന്റോൺമെന്റ് സോൺ), മൂന്നാം സമ്മാനം 5000 രൂപയും ട്രോഫിയും -പിങ്കിയും സംഘവും എന്നിവരും കരസ്ഥമാക്കി.
പ്രോത്സാഹന സമ്മാനങ്ങൾ: ദിയജിത് ആൻ്റ് ടീം (കേരള സമാജം അൽസൂർ സോൺ), രത്ന നായർ ആൻ്റ് ടീം, ഷെബിൻ ആൻ്റ് ടീം, രോഷ്നി ആൻ്റ് ടീം, അമൃത ഉമേഷ് ആൻ്റ് ടീം. 26 ടീമുകൾ പങ്കെടുത്ത മത്സരത്തിന് ഭാസ്കരൻ ആചാരി, രാംദാസ് എന്നിവർ വിധികർത്താക്കളായി.
SUMMARY:Kerala Samajam Flower Competition