തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വില കുതിക്കുന്നു. ഇന്ന് 440 രൂപയാണ് സ്വര്‍ണത്തിനു കൂടിയത്. രണ്ട് ദിവസം കൊണ്ട് പവന് 1000 രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 64,520 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 70 രൂപ ഉയർന്ന് 8065 രൂപയിലേക്കെത്തി.
ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6,599 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 106 രൂപയാണ്. നിലവില്‍ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നത്തെ സ്വർണവ്യാപാരം പുരോഗമിക്കുന്നത്.
TAGS : GOLD RATES
SUMMARY : Gold rate is increased