തിരുവനന്തപുരം: കേരളത്തിൽ തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഉയർന്നു. പവന് 360 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 72,520 രൂപയാണ്. ഇന്നലെ പവന് 840 രൂപ വർധിച്ച് സ്വർണവില നാല് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും 72,000 കടന്നിരുന്നിരുന്നു.
തുടർച്ചയായ ഇടിവിന് ശേഷമാണ് സ്വർണവില ഇന്നലെ ഉയർന്നത്. 3200 രൂപയോളം കുറഞ്ഞ ശേഷമാണ് വില വർധന. ഇന്നലെയും ഇന്നുമായി 1,200 രൂപയാണ് പവന് വർദ്ധിച്ചത്. വില ഇടിഞ്ഞതോടെ പവന് 70,000 ത്തിന് താഴേക്ക് എത്തുമെന്ന ഉപഭോക്താക്കളുടെ പ്രതീക്ഷ തകർത്താണ് പവന്റ വില കുതിച്ചത്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വപണി വില 45 രൂപ ഉയർന്നു. ഇന്നത്തെ വില 9065 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ 35 രൂപ കുറഞ്ഞു. ഇന്നത്തെ വപണി വില 7435 രൂപയാണ്. വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 115 രൂപയാണ്.
SUMMARY: Gold rate is increased