തിരുവനന്തപുരം: ഒരു ലക്ഷം രൂപ കടന്നിട്ടും പിന്നോട്ട് ഇറങ്ങാതെ സ്വര്‍ണം. രാജ്യാന്തര വിപണിയിലും കേരളത്തിലും ഇന്നും വില വര്‍ധിച്ചു. ഇന്ന് ഗ്രാമിന് 35 രൂപയുടെ വർധനയാണ് ഉണ്ടായത്. 12,735 രൂപയായാണ് വില വർധിച്ചത്. പവൻ വിലയില്‍ 280 രൂപയുടെ വർധനയുണ്ടായി. 1,01,880 രൂപയായാണ് സ്വർണവില വർധിച്ചത്. 18 കാരറ്റ് സ്വർണത്തിന്റെ വിലയില്‍ ഇന്ന് ഗ്രാമിന് 30 രൂപയും 14 കാരറ്റിന്റേതില്‍ 25 രൂപയുടെ വർധനവുമുണ്ടായി.
ആഗോള വിപണിയില്‍ ഇന്നും സ്വർണവില ഉയരുകയാണ്. ഔണ്‍സിന് 4,494 ഡോളറായാണ് വില ഉയർന്നത്. 1.36 ശതമാനം നേട്ടമാണ് അന്താരാഷ്ട്ര വിപണിയില്‍ ഇന്ന് സ്വർണത്തിനുണ്ടായത്. 60 ഡോളറിന്റെ വില വർധനവ് സ്വർണത്തിന് ആഗോള വിപണിയില്‍ ഉണ്ടായി.
SUMMARY: Gold rate is increased














