തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ വീണ്ടും ഇടിവ്. ഗ്രാമിന് 45 രൂപ കുറഞ്ഞ് 1 ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 14,590 രൂപയായി. 1 പവൻ സ്വർണത്തിന് ഇന്ന് 1,16,720 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ശനിയാഴ്ച്ച ഗ്രാമിന് 14, 635 രൂപയും പവന് 1,17,080 രൂപയുമാണ് വില വരുന്നത്. കഴിഞ്ഞ ഒരാഴ്ച്ചയില്‍ സ്വർണ വിലയില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 11,985 രൂപയിലെത്തി. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 9,3355 രൂപയും 9 കാരറ്റിന് 6,020 രൂപയുമാണ് ഇന്നത്തെ നിരക്ക്. സ്വർണത്തോടൊപ്പം വെള്ളി വിലയിലും മാറ്റം വന്നിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 270 രൂപയും 10 ഗ്രാമിന് 2,700 രൂപയുമാണ് നിലവിലെ വില. ജനുവരി 29-ലെ റെക്കോർഡ് വിലയായ 1,31,160 രൂപയില്‍ നിന്നും ഏകദേശം 14,000 രൂപയോളം ഒരു പവൻ സ്വർണത്തിന് ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്.
SUMMARY: Gold rate is decreased







