തൃ​ശൂ​രി​ൽ വീ​ണ്ടും കി​റ്റ് വി​വാ​ദം; 750 കി​റ്റു​ക​ൾ പി​ടി​ച്ചെ​ടു​ത്തു

തൃ​ശൂ​ർ: തൃ​ശൂ​രി​ൽ തി​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ ഭ​ക്ഷ്യ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യാ​ൻ നീ​ക്ക​മെ​ന്ന് ആ​രോ​പ​ണം. തെ​ര​ഞ്ഞെ​ടു​പ്പ് ഫ്ല​യിം​ഗ് സ്ക്വാ​ഡും പോ​ലീ​സും തൃ​ശൂ​ർ കാ​ച്ചേ​രി​യി​ലു​ള്ള ഒ​രു അ​ച്ചാ​ർ ക​മ്പ​നി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 750 ഭ​ക്ഷ്യ​ക്കി​റ്റു​ക​ൾ പി​ടി​ച്ചെ​ടു​ത്തു.

ഈ ​സ്ഥാ​പ​നം ഒ​രു ബി​ജെ​പി നേ​താ​വി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ൻ​തോ​തി​ൽ കി​റ്റു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​ൻ ബി​ജെ​പി ത​യാ​റാ​ക്കി​യ​താ​ണ് ഈ ​കി​റ്റു​ക​ളെ​ന്ന് എ​ൽ​ഡി​എ​ഫ് ആ​രോ​പി​ച്ചു.

തിര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ൽ​ക്കെ ഇ​ത്ര​യ​ധി​കം കി​റ്റു​ക​ൾ ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ സൂ​ക്ഷി​ച്ച​ത് ദു​രൂ​ഹ​മാ​ണെ​ന്നും സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടു. ഒ​രു ക്ഷേ​ത്ര​ത്തി​ൽ വി​ഷു​വി​ന് വി​ത​ര​ണം ചെ​യ്യാ​ൻ വേ​ണ്ടി എ​ത്തി​ച്ച കി​റ്റു​ക​ളാ​ണെ​ന്നാ​ണ് ക​മ്പ​നി അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.

മൂന്നു ദിവസം മുമ്പ് ഒളരിയിലെ സൂപ്പർമാർക്കറ്റ് വഴി ബിജെപി ഭക്ഷ്യ കിറ്റ് വിതരണം ചെയ്തതെന്ന ആരോപണം ഉയർന്നിരുന്നു. പ്രദേശത്തെ ചില ആളുകൾ എത്തി സൂപ്പർ മാർക്കറ്റിൽ നിന്ന് കിറ്റ് വാങ്ങിപ്പോവുകയായിരുന്നുവെന്നും രാധാകൃഷ്ണൻ എന്ന വ്യക്തിയാണ് കിറ്റ് ഓർഡർ ചെയ്തത് എന്നുമായിരുന്നു സൂപ്പർ മാർക്കറ്റ് ഉടമ പറഞ്ഞിരുന്നത്. രാധാകൃഷ്ണൻ ബിജെപി നേതാവാണെന്ന് സിപിഐ ആരോപിച്ചു. പണം മുടക്കി ബിജെപി തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണെന്ന ആരോപണവും ഉയർന്നു. തൃശൂർ ജില്ലയിലെ മണലൂരിലും ബിജെപിക്കെതിരെ കിറ്റ് വിവാദം ഉയർന്നിരുന്നു. വാടാനപ്പള്ളിയിലെ ഹോൾസെയിൽ വിതരണ സ്ഥാപനത്തിൽ കിറ്റുകൾ ഓർഡർ ചെയ്യാനായി ബിജെപി നേതാവും ചലച്ചിത്ര താരവുമായ ദേവൻ എത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു.
SUMMARY: Kit dispute erupts again in Thrissur; 750 kits seized

Hot this week

കാലവര്‍ഷം നാളെയെത്തും; കേരളത്തില്‍ അതിശക്തമായ മഴ തുടരും, 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം നാളെ  എത്തും. ഇതിനു മുന്നോടിയായി സംസ്ഥാനത്ത് പരക്കെ...

പ്ലസ്ടു ഫലം നാളെ പ്രഖ്യാപിക്കും

തിരുവനന്തപുരം: പ്ലസ്ടു പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ...

ബലിപെരുന്നാൾ: 27നും 28നും അവധി

തിരുവനന്തപുരം: ബക്രീദിന് (ബലിപെരുന്നാൾ) രണ്ട് ദിവസം അവധി. 27ന് പുറമേ 28നും...

റീപോളിങ്ങിൽ പശ്ചിമ ബംഗാളിലെ ഫാൾട്ടയിൽ ബിജെപിക്ക് ജയം; ഒരു ലക്ഷത്തിലധികം ഭൂരിപക്ഷം, രണ്ടാം സ്ഥാനത്ത് സിപിഎം സ്ഥാനാർഥി

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ ഫാൾട്ട മണ്ഡലത്തിൽ ബിജെപിക്ക് ജയം. 100921 വോട്ടിൻ്റെ...

കോതമം​ഗലത്ത് കാട്ടാന ആക്രമണം; മധ്യവയസ്കൻ മരിച്ചു

കൊച്ചി: എറണാകുളം, കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. കോതമംഗലം പോങ്ങന്‍ചുവടിലെ...

കാലവര്‍ഷം നാളെയെത്തും; കേരളത്തില്‍ അതിശക്തമായ മഴ തുടരും, 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം നാളെ  എത്തും. ഇതിനു മുന്നോടിയായി സംസ്ഥാനത്ത് പരക്കെ...

പ്ലസ്ടു ഫലം നാളെ പ്രഖ്യാപിക്കും

തിരുവനന്തപുരം: പ്ലസ്ടു പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ...

ബലിപെരുന്നാൾ: 27നും 28നും അവധി

തിരുവനന്തപുരം: ബക്രീദിന് (ബലിപെരുന്നാൾ) രണ്ട് ദിവസം അവധി. 27ന് പുറമേ 28നും...

കോതമം​ഗലത്ത് കാട്ടാന ആക്രമണം; മധ്യവയസ്കൻ മരിച്ചു

കൊച്ചി: എറണാകുളം, കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. കോതമംഗലം പോങ്ങന്‍ചുവടിലെ...

ഭട്കലില്‍ കക്ക വാരാനിറങ്ങിയ എട്ട് പേര്‍ മുങ്ങി മരിച്ചു; മൂന്നു പേരെ കാണാതായി

ബെംഗളൂരു: കര്‍ണാടകയിലെ ഭട്കലില്‍ കക്ക വാരാനിറങ്ങിയ എട്ട് പേര്‍ മുങ്ങി മരിച്ചു....

ബെംഗളൂരു- മംഗളൂരു വന്ദേഭാരത് അടുത്ത മാസം മുതൽ

ബെംഗളൂരു: മംഗളൂരു-ബെംഗളൂരു വന്ദേഭാരത് ട്രെയിൻ സർവീസ് ജൂണിൽ ആരംഭിക്കുമെന്ന് റെയിൽവേ സഹമന്ത്രി...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തൃശ്ശൂർ വലപ്പാട് അരയംപറമ്പിൽ മീരാ രവീന്ദ്രൻ (71) ബെംഗളൂരുവില്‍ അന്തരിച്ചു....

Related Articles

Popular Categories