കൊച്ചി: യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹി പട്ടികയില്‍ നിന്ന് കെഎസ്‌യു നേതാവ് കെ എം അഭിജിത്തിനെ ഒഴിവാക്കി. ഇതേ തുടർന്ന് സമൂഹമാധ്യമങ്ങളില്‍ വൻ പ്രതിഷേധമാണ് നടക്കുന്നത്. കോണ്‍ഗ്രസ് പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തുവന്നിട്ടുള്ളത്.
അർഹതയെ അവഗണിക്കുന്നുവെന്നും മാറ്റിനിർത്തിയവർ അയോഗ്യത പറയണമെന്നും യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ജംഷെ ഫേസ്ബുക്കില്‍ കുറിച്ചു. സംഘടനയെ പ്രതിപക്ഷ ശബ്ദമാക്കി മാറ്റിയയാളാണ് അഭിജിത്ത് എന്നും അഭിജിത്ത് അഭിമാനമാണ് എന്നുമാണ് യൂത്ത് കോണ്‍ഗ്രസ് പയ്യാനക്കല്‍ മണ്ഡലം അധ്യക്ഷൻ സാദിഖ് പയ്യാനക്കല്‍ പ്രതികരിച്ചത്.
അതേസമയം നിരവധി കോണ്‍ഗ്രസ് സൈബർ പേജുകളും അഭിജിത്തിന് പിന്തുണയുമായി രംഗത്തുവന്നിട്ടുണ്ട്. കേരളത്തിലെ തെരുവോരങ്ങളില്‍ അഭിജിത്ത് നയിച്ച രക്തരൂക്ഷിതമായ സമര പോരാട്ടങ്ങള്‍ എത്രയെന്നും അയാള്‍ കെഎസ്‌യുവിന് നല്‍കിയ സംഭാവനകള്‍ എത്രയെന്നും ഓർമിച്ചപ്പിച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസ് എഡിറ്റർസ് എന്ന പേജിലെ പോസ്റ്റ്.
SUMMARY: KM Abhijith removed from Youth Congress national office bearer list