ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ ചന്ദാപുര കരയോഗത്തിന്റെ അഭിമുഖ്യത്തിൽ ഓണാഘോഷവും, കുടുംബസംഗമവും സംഘടിപ്പിച്ചു ചന്ദാപുര സൺ പാലസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങില്‍ അനേകൽ എം.എല്‍.എ ബി ശിവണ്ണ, കെ.എന്‍.എസ്.എസ് ബോർഡ് ചെയർമാൻ ആർ മനോഹരക്കുറുപ്, ജനറൽ സെക്രട്ടറി ടി വി നാരായണൻ ഖജാൻജി വിജയകുമാർ എന്നിവര്‍ പങ്കെടുത്തു. കരയോഗം അംഗങ്ങളുടെ വിവിധ കലാപരിപാടികളും പിന്നണി ഗായിക ശ്വേതാ അശോക് , മീഡിയ വൺ പതിനാലാംരാവ് ഫൈനലിസ്റ് നികേഷ് സുബിൻ, അജിത്, മനീഷ എന്നിവര്‍ പങ്കെടുത്ത ഗാനമേള, സിനിമ, ടെലിവിഷന്‍ താരങ്ങളായ മായാ, മണിക്കുട്ടൻ എന്നിവരുടെ കോമഡി ഷോ എന്നിവ അരങ്ങേറി.
SUMMARY: KNSS Chandapura Karayogam Onam celebration.
SUMMARY: KNSS Chandapura Karayogam Onam celebration.