ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി ദാസറഹള്ളി കരയോഗം സിൽവർ ജൂബിലി ആഘോഷം സ്വരരാഗ സംഗമം ഷെട്ടിഹള്ളി ഡി ആർ എൽ എസ് പാലസിൽ നടന്നു. ദാസറഹള്ളി എംഎൽഎ എസ് മുനിരാജു, കെഎന്‍എസ്എസ് ചെയർമാൻ മനോഹരക്കുറുപ്പ്, ജോയിൻ്റ് ജനറൽ സെക്രട്ടറി കെ ഹരീഷ് കുമാർ, ജോയിൻ്റ് ട്രഷറർ എം പി പ്രദീപൻ, മഹിളാ വിഭാഗ് കൺവീനർ ശോഭന രാംദാസ്, കരയോഗം പ്രസിഡൻ്റ് ആർ അനിൽ കുമാർ, സെക്രട്ടറി വേണുഗോപാൽ എന്നിവർ ഭദ്രദീപം കൊളുത്തി. എംഎൽഎ എസ് മുനിരാജുവിനെ ചടങ്ങില്‍ ആദരിച്ചു.
ഫ്ലവേഴ്സ് ഫെയിം രാജേഷ് നയിക്കുന്ന കോമഡി ഷോ, ദുർഗാ വിശ്വനാഥ്, ബൽറാം, ദിശ പ്രകാശ്, ശ്രീഹരി, അനഘ എന്നിവർ നയിച്ച ഗാനമേള, വൈഷ്ണവി നാട്യശാല അവതരിപ്പിക്കുച്ച ബാലെ (നൃത്തനാടകം) കരയോഗം കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയ കുടുംബാംഗങ്ങളുടെ മക്കൾക്ക് മെറിറ്റ്/ ക്യാഷ് അവാർഡ് വിതരണവും ചെയ്തു.
SUMMARY: KNSS Dasarahalli Silver Jubilee Celebration
SUMMARY: KNSS Dasarahalli Silver Jubilee Celebration