ബെംഗളൂരു: കൊച്ചടൈയാന്‍ സിനിമയുമായി ബന്ധപ്പെട്ട കേസില്‍ തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ രജനീകാന്തിന്റെ ഭാര്യ ലത രജനീകാന്ത് സമര്‍പ്പിച്ച ഹര്‍ജി ബെംഗളൂരു കോടതി തള്ളി. ചെന്നൈ ആസ്ഥാനമായുള്ള ആഡ് ബ്യൂറോ അഡ്വര്‍ടൈസിംഗ് പ്രൈവറ്റ് ലിമിറ്റഡ് സമര്‍പ്പിച്ച സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തില്‍ ആരംഭിച്ച നടപടികളില്‍ നിന്നാണ് ഒഴിവാക്കണമെന്നാണ് ലത രജനീകാന്തിന്റെ ഹര്‍ജി.
പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലവിലുണ്ടെന്ന് പറഞ്ഞു. യാതൊരു വിചാരണയോ തെളിവോ ഇല്ലാത്തതിനാല്‍ അവരെ വെറുതെ വിടാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. ലതയുടെ ഭര്‍ത്താവ് രജനീകാന്ത് നായകനായ തമിഴ് ചിത്രമായ കൊച്ചടൈയാനുമായി ബന്ധപ്പെട്ടതാണ് കേസ്.
2014ല്‍ ഇറങ്ങിയ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക തര്‍ക്കങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് മാധ്യമ വിലക്ക് സമ്പാദിക്കുന്നതിനായി ലത രജനീകാന്ത് വ്യാജരേഖ ഉപയോഗിച്ചെന്നാണ് കേസ്. ‘പബ്ലിഷേഴ്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസ് ക്ലബ് ബെംഗളൂരു 1996’ എന്ന പേരില്‍ 2014 നവംബര്‍ 28ന് ഒരു വ്യാജ കത്ത് സൃഷ്ടിച്ചെന്നാണ് കേസ്.
SUMMARY: Kochadaiyan movie case: Bengaluru court rejects Latha Rajinikanth’s plea