ലോക വനിത റാപ്പിഡ് ചെസ് ചാമ്പ്യനായി കൊനേരു ഹംപി

ന്യൂഡൽഹി: ഡി. ഗുകേഷിന് പിന്നാലെ ഇന്ത്യയിലേക്ക് മറ്റൊരു ചെസ് കിരീടം കൂടി. ഫിഡെ ലോക വനിതാ റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കൊനേരു ഹംപി കിരീടം നേടി. 11-ാം റൗണ്ടില്‍ ഇന്‍ഡൊനീഷ്യയുടെ ഐറിന്‍ ഖരിഷ്മ സുകന്ദറിനെ പരാജയപ്പെടുത്തി 8.5 പോയന്റോടെയാണ് ഹംപിയുടെ നേട്ടം.

2019-ല്‍ മോസ്‌കോയില്‍ കിരീടം നേടിയ ഹംപിയുടെ രണ്ടാം ലോക റാപ്പിഡ് ചെസ് കിരീടമാണിത്. ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റിലായിരുന്നു പോരാട്ടം. ഇതോടെ രണ്ടു തവണ ഫിഡെ ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പ് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും ഹംപിക്ക് സ്വന്തമായി. ചൈനയുടെ യു വെന്‍യുന് ആണ് ഇതിനു മുൻപ് രണ്ടു തവണ ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയത്.

ഇതോടെ ദൊമ്മരാജു ഗുകേഷിനു പിന്നാലെ ഇന്ത്യയിലേക്ക് ഈ വർഷം ലോകചെസ് കിരീടമെത്തിക്കുന്ന രണ്ടാമത്തെ താരമായി ഹംപി. 2012-ല്‍ മോസ്‌കോയില്‍ നടന്ന റാപ്പിഡ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും കഴിഞ്ഞ വര്‍ഷം ഉസ്‌ബെക്കിസ്താനിലെ സമര്‍കണ്ടില്‍ വെള്ളിയും ഹംപി നേടിയിട്ടുണ്ട്.

TAGS: NATIONAL | CHESS
SUMMARY: Koneru Hampi won world women rapid chess championship

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർണാടകയിൽ നാളെ കനത്ത മഴയ്ക്ക് സാധ്യത; ബെംഗളൂരുവിലും മഴ ലഭിച്ചേക്കും

ബെംഗളൂരു: കർണാടകയിലെ വിവിധ ഭാഗങ്ങളിൽ നാളെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ...

ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ബെംഗളൂരു–മുംബൈ റൂട്ടിൽ; സമയക്രമം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയിലെ രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ഈ മാസം...

തിരുവല്ലയില്‍ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം

പത്തനംതിട്ട: തിരുവല്ലയിൽ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു. തിരുവല്ല നിരണത്താണ് സംഭവം. നിരണം...

കായികതാരങ്ങൾക്ക് അവസരം; സിആർപിഎഫിൽ 521 കോൺസ്റ്റബിൾ

ന്യൂഡല്‍ഹി: സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) സ്‌പോർട്‌സ് ക്വാട്ട വഴി...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പത്തനംതിട്ട റാന്നി, നെല്ലിക്കാമൺ സ്വദേശിനി ഏലിയമ്മ വർഗീസ് (അമ്മിണി-81) ബെംഗളൂരുവില്‍...

സി.എന്‍.ജി വില കുതിച്ചുയരുന്നു

കൊച്ചി: പെട്രോള്‍, ഡീസല്‍ വില വർധനവില്‍നിന്ന് ആശ്വാസം തേടി സി.എൻ.ജിയെ ആശ്രയിച്ചവർക്ക്...

വനിതകൾക്ക് സൗജന്യ ബസ് യാത്ര: തമിഴ്നാട്ടിൽ പദ്ധതി വിപുലീകരിച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി...

ഏഷ്യൻ ഗെയിംസ് ഗുസ്തിയില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം

നഗോയ: ഏഷ്യന്‍ ഗെയിംസില്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ മെഡല്‍ സ്വന്തമാക്കി...

Related Articles

Popular Categories