
കൊല്ലം: കൊട്ടാരക്കര എംസി റോഡില്‍ രണ്ട് കെഎസ്‌ആര്‍ടിസി ബസുകളും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ ഒരാള്‍ മരിച്ചു. ടാങ്കര്‍ ലോറി ഡ്രൈവര്‍ തൃശൂര്‍ സ്വദേശി ഡോണ്‍ ബോസ്‌കോയാണ് മരിച്ചത്. ഒരേ ദിശയില്‍ വന്ന കെഎസ്‌ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസും ഓര്‍ഡിനറി ബസും എതിര്‍ദിശയില്‍വന്ന ടാങ്കര്‍ ലോറിയുമാണ് ബുധനാഴ്ച ഉച്ചയോടെ അപകടത്തില്‍പെട്ടത്.
സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു. കോട്ടയത്തേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ് നിര്‍ത്തിയിട്ടിരുന്ന ഓര്‍ഡിനറി ബസിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കവെയാണ് അപകടം. ബസ് എതിരെവന്ന ടാങ്കര്‍ ലോറിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
അഗ്നിരക്ഷാ സേനയും പോലീസും എത്തി വാഹനങ്ങള്‍ വെട്ടിപ്പൊളിച്ചാണ് ബസിന്റെ ഡ്രൈവറെയും ടാങ്കര്‍ ലോറിയുടെ ഡ്രൈവരെയും പുറത്തെടുത്തത്. ഇരുവര്‍ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കില്‍ ഡോണ്‍ ബോസ്‌കോയുടെ ജീവന്‍ രക്ഷിക്കാനായില്ല.
SUMMARY: Kottarakkara accident; Injured tanker lorry driver dies














