ബെംഗളൂരു: കോഴിക്കോട് സാമൂതിരി രാജ കെ.സി.ആർ. രാജ എന്ന കോട്ടയ്ക്കൽ കിഴക്കേ കോവിലകാംഗം രാമചന്ദ്രൻ രാജ(93) ബെംഗളൂരുവില്‍ അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെ ആയിരുന്നു അന്ത്യം. വൈറ്റ്ഫീല്‍ഡ് അതശ്രീ അപ്പാര്‍ട്ട്മെന്റിലായിരുന്നു താമസം. രാജ്യാന്തരതലത്തിൽ അറിയപ്പെടുന്ന മാനേജ്മെന്റ് കൺസൾട്ടന്റ് വിദഗ്‌ധൻ കൂടിയായ അദ്ദേഹം രണ്ടു മാസം മുമ്പാണ് സാമൂതിരിയായി തിരഞ്ഞെടുക്കപ്പെട്ടത്. സാമൂതിരി സ്വരൂപത്തിലെ കോട്ടയ്‌ക്കൽ കിഴക്കേ കോവിലകം ശാഖയിലെ അംഗമാണ്.
നാല്പതു വർഷത്തിലേറെ ബിസിനസ് മാനേജ്മെന്റ്- മാനേജ്‌മെന്റ് അധ്യയന- മാനേജ്‌മെന്റ് കൺസൾട്ടൻസി മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു. എസ്‌പി ജെയിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഡയറക്ടർ, മുംബൈ ഗാർവേർ ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് കരിയർ എജുക്കേഷൻ സ്ഥാപക ഡയറക്ടർ, ജിഐഡിസി രാജ്ജു ഷോർഫ് റോഫേൽ മാ നേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് അഡ്വൈസർ, മുംബൈ മാനേജ്മെന്റ് അസോസി യേഷൻ ഗവേഷണവിഭാഗം ചെയർമാൻ, അഹമ്മദാബാദ് മാനേജ്‌മെന്റ് അസോസിയേഷൻ അക്കാദമിക് അഡ്വൈസർ തുടങ്ങി ഒട്ടേറെ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഇന്ത്യയിലെയും ഗൾഫ് മേഖലയിലെയും വിവിധ സ്ഥാപനങ്ങളുടെ മാനേജ്മെന്റ് ഉപദേഷ്ടാവായിരുന്നു. നിലവിൽ ഗുജറാത്തിലെ വാപി സർവകലാശാലയിലെ ഭരണ കൗൺസിൽ അംഗമാണ്.
കാലടി മന ജാതവേദൻ നമ്പൂതിരിയും കിഴക്കേ കോവിലകത്ത് മഹാദേവി തമ്പുരാട്ടിയുമാണ് മാതാപിതാക്കൾ. ഭാര്യ: ഇന്ദിര രാജ മേനോൻ. മക്കൾ: കല്യാണി രാജ മേനോൻ (ബെംഗളൂരൂ), നാരായൺമേനോൻ (യുഎസ്എ). മരുമക്കൾ: കൊങ്ങശ്ശേരി രവീന്ദ്രനാഥ് മേനോൻ (റിട്ട. സിവിൽ എൻജിനിയർ, അബുദാബി), മിനി ഉണ്ണികൃഷ്ണമേനോൻ (യുഎസ്എ).
സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം ബെംഗളൂരുവിലെ പനത്തൂര്‍ വൈദ്യുത ശ്മശാനത്തില്‍ നടക്കും.
SUMMARY: Kozhikode Zamorin Raja K.C. Ramachandran Raja passes away in Bengaluru